തിരുവനന്തപുരം: സുപ്രീം കോടതി വിമർശനം ഉന്നയിച്ചതിനെ തുടർന്ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകാനുള്ള നീക്കം ഉപേക്ഷിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം എടുത്തത്. ഇതോടെ സംസ്ഥാനത്ത് ശനിയും ഞായറും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരും.
കോവിഡ് കേസുകളിൽ കുറവ് ഇല്ലാതിരിക്കുമ്പോഴും സംസ്ഥാനത്ത് ബക്രീദ് ഇളവുകൾ നൽകിയ സർക്കാർ തീരുമാനത്തിനെതിരെ സുപ്രീം കോടതി കടുത്ത വിമർശം ഉന്നയിച്ചിരുന്നു. എന്നാൽ വൈകിയ വേളയിൽ ഇളവുകൾ പിൻവലിക്കുന്നില്ലെന്നും കോടതി അറിയിച്ചു.
കാറ്റഗറി ഡി പ്രദേശങ്ങളിലെ ഇളവുകൾ ഭീതിപ്പെടുത്തുന്നുവെന്ന് കോടതി നിരീക്ഷിച്ചു. സമ്മർദത്തിന് വഴങ്ങി കോവിഡ് ഇളവുകൾ നൽകിയത് ദയനീയം ആണെന്ന് സുപ്രീം കോടതി വ്യക്തമാക്കി . ഇളവുകൾ രോഗവ്യാപനത്തിനു കാരണമായാൽ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും കോടതി സർക്കാരിന് നൽകി.
Post Your Comments