KeralaNattuvarthaLatest NewsNews

ആറന്മുള ഉതൃട്ടാതി വള്ളംകളി, തിരുവോണത്തോണി വരവേൽപ് എന്നിവ ആചാരപരമായി നടത്താൻ തീരുമാനം

ഉത്രട്ടാതി വള്ളംകളി 3 പള്ളിയോടങ്ങൾ പങ്കെടുത്തുകൊണ്ട് ജല ഘോഷയാത്രയായി നടത്തും

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി വള്ളംകളി മത്സരമല്ലാതെ, ജലഘോഷയാത്രയായി നടത്താൻ തീരുമാനം. തിരുവോണത്തോണി വരവേൽപ് ആചാരപരമായി നടത്താനും തീരുമാനിച്ചു. ആറന്മുള ഉത്രട്ടാതി വള്ളംകളി, തിരുവോണത്തോണി വരവ്, അഷ്ടമിരോഹിണി വള്ളസദ്യ എന്നിവയുടെ നടത്തിപ്പ് സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.

ഓഗസ്റ്റ് 21 ന് തിരുവോണ തോണി വരവേൽപ്പ് ആചാരപരമായി നടത്തും. ഇത്തവണ 40 പേർക്ക് പങ്കുടുക്കാം. നിശ്ചയിക്കപ്പെട്ട എണ്ണം കൃത്യമായി പാലിക്കുന്നുണ്ടെന്ന് പള്ളിയോട സേവാസംഘത്തിന് പുറമേ ബന്ധപ്പെട്ട വകുപ്പുകളും ഉറപ്പു വരുത്തുന്നതിനും യോഗത്തിൽ തീരുമാനമായി. പള്ളിയോടത്തിലും തിരുവോണത്തോണിയിലും പങ്കെടുക്കുന്നവർ ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും എടുത്തിരിക്കുകയും ആർടിപിസിആർ പരിശോധനയയിൽ നെഗറ്റീവാണെന്ന് ഉറപ്പാക്കുകയും വേണം. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് പരിശോധന ബാധകമല്ല.

ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തു എന്ന് ഉറപ്പാക്കാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക വാക്സിനേഷൻ ക്യാംപ് നടത്തും. ഉത്രട്ടാതി വള്ളംകളി 3 പള്ളിയോടങ്ങൾ പങ്കെടുത്തുകൊണ്ട് ജല ഘോഷയാത്രയായി നടത്തുന്നതിനും തീരുമാനിച്ചു. ഇവർക്ക് ക്ഷേത്രക്കടവിൽ വെറ്റപുകയില, മാല, അവൽ, പ്രസാദം എന്നിവ നൽകി പള്ളിയോട സേവാസംഘം സ്വീകരിക്കും. ഇത്തവണ മത്സര വള്ളം കളി ഉണ്ടാവില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button