Latest NewsKeralaNews

ലോക്ക് ഡൗണ്‍ മൂലം വരുമാനം നിലച്ചു : സ്വകാര്യ ബസുടമ ആത്മഹത്യ ചെയ്ത നിലയിൽ

വയനാട് : അമ്പലവയലിൽ സ്വകാര്യ ബസുടമയെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കടല്‍മാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി സ്വദേശി പി. സി രാജമണി(48)യാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

Read Also : മേയേഴ്‌സ് ഭവനം പണിയാൻ അനുവദിക്കില്ലെന്ന്​ യു.ഡി.എഫ് : ഭീഷണിയും വിരട്ടലും ഇങ്ങോട്ട് വേണ്ടെന്ന് മേയർ ആര്യ രാജേന്ദ്രന്‍ 

കടല്‍മാട്- സുല്‍ത്താന്‍ബത്തേരി റൂട്ടിലോടുന്ന ബ്രഹ്മപുത്ര ബസുടമയാണ് രാജമണി. വീടിന് സമീപത്തെ തോട്ടത്തില്‍ രാജാമണിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ പോലീസ് കേസെടുത്തു. അതേസമയം കൊവിഡ് മൂലം വരുമാനം നിലച്ചതിലുള്ള മനോവിഷമത്തിലാണ് രാജമണി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ മൊഴിനൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button