മുംബൈ : തന്റെ മരണവാര്‍ത്തകളോട് പ്രതികരിച്ച് മുംബൈ മേയര്‍ കിഷോരി പെഡ്നേകര്. താൻ മരിച്ചിട്ടില്ലെന്നും ജീവിച്ചിരിപ്പുണ്ടെന്നും മേയര്‍ പറഞ്ഞു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് മേയറെ ഗ്ലോബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മേയറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും മറ്റും മേയറുടെ വ്യാജ മരണവാര്‍ത്ത പ്രചരിക്കുകയായിരുന്നു. ഇതോടെയാണ് പ്രതികരണവുമായി മേയർ രംഗത്തെത്തിയത്.
‘ഞാന്‍ മരിച്ചിട്ടില്ല,ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഗ്ലോബല്‍ ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഞാന്‍ ദാല്‍ കിച്ചടിയും കഴിച്ചതായി നിങ്ങളുടെ അറിവിലേക്കായി പങ്കുവെക്കുന്നു’ -മേയര്‍ ട്വീറ്റ് ചെയ്തു.
Read Also : സിനിമ പിന്‍വലിക്കില്ല, മാനസികമായി തളര്‍ന്നിട്ടില്ല: മാലിക്കിന്റെ സംവിധായകൻ മഹേഷ് നാരായണൻ
കൂടുതല്‍ പരിശോധനക്കായി ആശുപത്രിയില്‍ തുടരണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.
കോവിഡ് രോഗമുക്തിക്ക് ശേഷമുള്ള പാര്‍ശ്വഫലങ്ങളാകാം നെഞ്ചുവേദനക്ക് കാരണമെന്ന് ഡെപ്യൂട്ടി മേയര്‍ സുഹാസ് വാദ്കര്‍ പറഞ്ഞു.
Post Your Comments