Latest NewsNewsIndia

യുപിയില്‍ ഇതുവരെ ആരും പരീക്ഷിക്കാത്ത തന്ത്രങ്ങളുമായി ആര്‍എസ്എസ്

പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയായി യോഗിയെ മുന്നില്‍ നിര്‍ത്തി മാസ്റ്റര്‍ പ്ലാന്‍

ലക്നൗ: ഉത്തര്‍പ്രദേശില്‍ 2022 മെയില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പുതിയ തന്ത്രങ്ങളുമായാണ് ആര്‍എസ്എസും ബിജെപിയും രംഗത്ത് വരുന്നത്. യുപിയില്‍ അധികാരം നിലനിര്‍ത്തുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ഈ ഒരു വലിയ ദൗത്യമാണ് ബിജെപിക്കുള്ളത്. എന്നാല്‍ ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ ശക്തമായ നീക്കത്തിലാണ് കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍.

Read Also : ഇന്ത്യയില്‍ ഭൂരിഭാഗം പേര്‍ക്കും കൊവിഡ് വരാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കി ആരോഗ്യ വിദഗ്ദ്ധര്‍

അതേസമയം, ഈ അടുത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ബിജെപിക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. എന്നാല്‍ അധികാരം നിലനിര്‍ത്താന്‍ നിര്‍ണായക നീക്കങ്ങളുമായി ആര്‍എസ്എസും ബിജെപിക്കൊപ്പമുണ്ട്. യോഗി ആദിത്യനാഥിനെ മുന്‍നിര്‍ത്തിയാണ് ആര്‍എസ്എസിന്റെ പുതിയ നീക്കങ്ങള്‍.

വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ‘ഹിന്ദുത്വ’ത്തിന്റെ പതാകവാഹകനായി സ്ഥാപിക്കാന്‍ ബിജെപി സര്‍ക്കാര്‍ ആര്‍എസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഹിന്ദുത്വം എന്ന അജണ്ട തിരഞ്ഞെടുപ്പില്‍ മുന്നോട്ടുവയ്ക്കാനാണ് ആര്‍എസ്എസ് നീക്കം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുശേഷം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ത്യയില്‍ നടന്ന വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഹിന്ദുത്വത്തിന്റെ മുഖമാണെന്ന് തെളിയിച്ചതായി മഥുരയിലെ മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. മുഖ്യമന്ത്രി യോഗിക്ക് ഹിന്ദുത്വത്തിന്റെ വക്താവെന്ന ചിത്രം നല്‍കി ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കവും ആര്‍എസ്എസ് നടത്തുന്നുണ്ട്.

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ആര്‍എസ്എസിന്റെ രഹസ്യ യോഗം വൃന്ദാവനില്‍ നടന്നിരുന്നു. അയോധ്യ ക്ഷേത്രം, ദേശീയ ഏകീകരണം, ആര്‍ട്ടിക്കിള്‍ 370, ജനസംഖ്യാ നിയന്ത്രണ ബില്‍, ഭീകരവാദ നിയന്ത്രണം തുടങ്ങിയ വിഷയങ്ങള്‍ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഉയര്‍ത്തിക്കാട്ടേണ്ടത് അത്യാവശ്യമാണെന്ന് യോഗത്തില്‍ തീരുമാനിച്ചെന്നാണ് വിവരം.

ബിജെപിയെ വീണ്ടും അധികാരത്തില്‍ എത്തിക്കാന്‍ ഇത് സഹായിക്കുമെന്നാണ് യോഗം വിലയിരുത്തുന്നത്. ആര്‍എസ്എസ് മേധാവി ദത്താത്രേയ ഹോസ്‌ബോളിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നിരിക്കുന്നത്. സംഘത്തിന്റെ ദേശീയതയെക്കുറിച്ചുള്ള അജണ്ട പ്രോത്സാഹിപ്പിക്കുന്നതിനായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീടുതോറും കയറിയിറങ്ങണമെന്ന് യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button