ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയിലെ 80 ശതമാനം പേര്‍ക്കും വൈറസ് ബാധ പിടിപ്പെട്ടു. ഇതിനുള്ള കാരണം ആരോഗ്യവിദഗ്ദ്ധര്‍ ഇപ്പോള്‍ കണ്ടെത്തി. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റ വൈറസ് ആണ് രാജ്യത്ത് രണ്ടാം തരംഗത്തിന് കാരണമായതെന്നും നിലവിലുള്ള കൊവിഡ് കേസുകളില്‍ 80 ശതമാനം പേര്‍ക്കും രോഗം വരാന്‍ കാരണം ഈ വൈറസായിരുന്നെന്നും ദേശീയ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പിന്റെ തലവന്‍ ഡോ എന്‍ കെ അറോറ വ്യക്തമാക്കി.
Read Also : ‘ആരോഗ്യ വകുപ്പ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു’- കളക്ടറുടെ പോസ്റ്റിനെതിരെ കൗൺസിലർ ഡോ. വി. ആതിര
കൊവിഡ് വൈറസിന്റെ ആല്‍ഫാ വകഭേദത്തെക്കാളും 40 മുതല്‍ 60 ശതമാനം വരെ കൂടുതലായി പടര്‍ന്നു പിടിക്കാന്‍ ശേഷിയുള്ളതാണ് ഡെല്‍റ്റാ വേരിയന്റ് എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ഒന്നാം തരംഗത്തില്‍ ഉണ്ടായിരുന്ന അതേ രോഗ ലക്ഷണങ്ങളും മരണ നിരക്കും തന്നെ രണ്ടാം തരംഗത്തിലും ഉണ്ടായിരുന്നതിനാല്‍ ഡെല്‍റ്റാ വൈറസ് അതിന്റെ മുന്‍ഗാമിയായ ആല്‍ഫാ വൈറസിനേക്കാളും ഗുരുതരമാണോ എന്ന് ഇപ്പോഴത്തെ അവസ്ഥയില്‍ പറയുവാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും ഇന്ന് ഇന്ത്യയില്‍ ലഭ്യമായിട്ടുള്ള എല്ലാ വാക്‌സിനുകളും ഡെല്‍റ്റാ വൈറസിനെതിരെയും ഫലപ്രദമാണെന്ന് അറോറ വ്യക്തമാക്കി.
Post Your Comments