Latest NewsNewsIndia

ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ വിജ്ഞാപനം

റായ്പൂര്‍ : നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യുന്നുവെന്ന ആരോപണം ശക്തിപ്പെട്ടതോടെ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനാവശ്യപ്പെട്ട് സുക്മ ജില്ലാ പോലീസ് മേധാവി വിജ്ഞാപനം പുറത്തിറക്കി. എന്നാല്‍ ഇതിനെതിരെ ക്രിസ്തീയ സമൂഹം രംഗത്ത് വന്നു. വിജ്ഞാപനം മതത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്ന് ഇവര്‍ ആരോപിച്ചു. സുക്മ ജില്ല പോലീസ് മേധാവിയാണ് ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറക്കിയത്.

Read Also : കള്ളപ്പണം സൂക്ഷിക്കാനുള്ള ലോക്കറുകളായി സിപിഎം സഹകരണ സംഘങ്ങളെ മാറ്റി : ശോഭ സുരേന്ദ്രന്‍

കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. ജില്ലയിലെ വനവാസി വിഭാഗത്തിനിടയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം വ്യാപകമായ പശ്ചാത്തലത്തിലായിരുന്നു നടപടി. ജില്ലാ പോലീസ് മേധാവി സുനില്‍ ശര്‍മ്മയാണ് വിജ്ഞാപനം പുറത്തിറക്കിയത്. ജില്ലയിലെ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രാദേശിക പോലീസുകാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിക്കൊണ്ടായിരുന്നു വിജ്ഞാപനം. ഹിന്ദിയില്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ മിഷണറിമാരുടെയും, മതംമാറിയവരുടെയും യാത്രകള്‍, ഇടപെടലുകള്‍ എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button