കൊച്ചി: സ്വന്തം നിഴലിനെപ്പോലും ഭയക്കുന്ന ഭരണകൂടമാണ് നമ്മുടേതെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ജെയ്സൺ സി കൂപ്പർ. ഫോൺ ചോർത്തൽ വിവാദത്തിൽ പ്രമുഖ മാധ്യമത്തോട് സംസാരിക്കുന്നതിനിടെയാണ് ജൈസന്റെ ഈ തുറന്നു പറച്ചിൽ. ചോർത്തിയ ഫോണുകളിൽ ജൈസന്റേതും ഉൾപ്പെട്ടിട്ടുണ്ടെന്ന് വയർ കോം അറിയിച്ചതിനു പിന്നാലെയാണ് പ്രതികരണം.
Also Read:രാജ്യത്ത് കോവിഡിന് എതിരായ പോരാട്ടത്തില്‍ 40 കോടി പേര് ബാഹുബലിയായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
യു. എ. പി. എ ക്കെതിരെയും മനുഷ്യാവകാശത്തിന് വേണ്ടിയും പ്രവർത്തിക്കുന്നത് കൊണ്ടാകാം ഇത്തരത്തിൽ ഒരു നടപടിയെന്നാണ് ജെയ്സൺ അഭിപ്രായപ്പെടുന്നത്. ഫോൺ ചോർത്തിയെന്ന് വയർ കോം തന്ന വിവരത്തിൽ നിന്നാണ് അറിയാൻ കഴിഞ്ഞത്. സ്വന്തം നിഴലിനെപ്പോലും വിശ്വാസമില്ലാത്തതാകാം ഈ പ്രവർത്തിയ്ക്ക് കാരണമെന്നും ജെയ്സൺ കൂട്ടിച്ചേർത്തു.
‘സുപ്രീം കോടതി അധികാരികളുടെ വിവരങ്ങൾ വരെ ചോർത്തപ്പെടുന്നുണ്ട്. ഭീമ കൊറഗാവ് കേസിൽ ജയിലിൽ കഴിയുന്ന പ്രതികളുടെ ലാപ്ടോപ് വിവരങ്ങളും ചോർത്തിയിട്ടുണ്ട്. നടപടിയുമായി മുന്നോട്ട് പോകുമെന്നും’ മനുഷ്യാവകാശ പ്രവർത്തകൻ ജെയ്സൺ സി കൂപ്പർ പറഞ്ഞു.
Post Your Comments