ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മാസങ്ങളോളമായി തുടരുന്ന സമരം വീണ്ടും വിവാദത്തില്‍. സമരക്കാര്‍ തമ്പടിച്ചിരിക്കുന്ന വേദികളില്‍ ഖാലിസ്ഥാന്‍ അനുകൂല പോസ്റ്ററുകളും ബാനറുകളുമാണ് വ്യാപകമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഖാലിസ്ഥാനി ഭീകരന്‍ ഭിന്ദ്രന്‍വാലയെ പുകഴ്ത്തുന്ന ബാനറുകള്‍ പല പ്രതിഷേധ വേദികളിലും പ്രത്യക്ഷപ്പെട്ടതായി നേരത്തെയും കണ്ടെത്തിയിരുന്നു.
‘ഭിന്ദ്രന്‍വാല ഇവിടെ ഉണ്ടായിരുന്നെങ്കില്‍ മോദിയുടെ കഴുത്തിന് പിടിക്കുമായിരുന്നു’ എന്ന് എഴുതിയ ബാനറാണ് പുതുതായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ ഭിന്ദ്രന്‍വാലയുടെ ചിത്രങ്ങള്‍ പതിപ്പിച്ച നിരവധി ടെന്റുകള്‍ പ്രതിഷേധ വേദികളില്‍ കാണാന്‍ സാധിക്കും. പ്രതിഷേധം ആരംഭിച്ച സമയം മുതല്‍ ഖാലിസ്ഥാനി ശക്തികളുടെ സാന്നിധ്യവും പിന്തുണയും പ്രതിഷേധക്കാര്‍ക്ക് ലഭിക്കുന്നതായി വ്യക്തമായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ പ്രതിഷേധക്കാര്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടത്.
പഞ്ചാബിന്റെ മണ്ണില്‍ തീവ്രവാദത്തിന്റെ വിത്തുകള്‍ വിതച്ച് അതിന് വെള്ളവും വളവും നല്‍കി വളര്‍ത്തിയ കുപ്രസിദ്ധ ഭീകരവാദിയായിരുന്നു ഭിന്ദ്രന്‍വാല. ഇന്ത്യന്‍ യൂണിയനില്‍ നിന്ന് വേര്‍പെട്ടുകൊണ്ട് സിഖുകാര്‍ക്ക് മാത്രമായി ഒരു പരമാധികാര രാഷ്ട്രം എന്ന ആശയമായിരുന്നു ഭിന്ദ്രന്‍വാല ഉയര്‍ത്തിക്കാട്ടിയത്. 1984ല്‍ നടന്ന ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിലൂടെ ഭിന്ദ്രന്‍വാലയെ സൈന്യം വധിച്ചെങ്കിലും പഞ്ചാബില്‍ ഇപ്പോഴും വലിയൊരു വിഭാഗം ആളുകള്‍ ഭിന്ദ്രന്‍വാലയുടെ ആശയങ്ങളെ പിന്തുടരുന്നുണ്ട്.
Post Your Comments