Latest NewsfoodFoodNewsKarkkidakamHealth & Fitness

ആരോഗ്യത്തിന് അത്യുത്തമം, രോഗപ്രതിരോധ ശേഷിയും വർധിക്കും: കർക്കിടക കഞ്ഞിയുടെ ഔഷധ ഗുണങ്ങൾ

ലയാളികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട മാസങ്ങളിലൊന്നാണ് കർക്കിടകം. കർക്കിടകമാസത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് കർക്കിടക കഞ്ഞി. ശാരീരിക ആരോഗ്യത്തിന് വളരെ ഉത്തമമായ ഒന്നാണ് കർക്കിടക മാസത്തിൽ തയ്യാറാക്കുന്ന ഔഷധ കഞ്ഞി. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും ശരീര പുഷ്ടിയ്ക്കും മികച്ച ഔഷധ കഞ്ഞിയിൽ ഏറെ പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

Read Also: പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷനായി നവജ്യോത് സിംഗ് സിദ്ധുവിനെ നിയമിച്ചു

കർക്കിടക മാസത്തിൽ ദേഹരക്ഷയ്ക്കായി പ്രത്യേക കൂട്ടുകൾ ചേർത്താണ് കർക്കിടക കഞ്ഞി തയ്യാറാക്കുന്നത്. പ്രമേഹം, വാതം, സന്ധിവേദന, എന്നീ പ്രശ്നങ്ങൾക്കുള്ള മികച്ച മരുന്നാണ് കർക്കിടക മാസത്തിലെ ഔഷധക്കഞ്ഞി സേവ. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ച് നിർത്താനും ശരീരത്തിലെ ചൂട് കുറയ്ക്കാനും ക്ഷീണമകറ്റാനും ചർമ്മ സൗന്ദര്യം വർധിപ്പിക്കാനും കഞ്ഞി കുടിക്കുന്നത് സഹായിക്കും.

കരൾ വീക്കം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവക്കെതിരെയും കർക്കിടക കഞ്ഞി പ്രയോജനപ്രദമാണ്. ദഹനപ്രശ്‌നങ്ങൾ പരിഹാരിക്കാനും ശരീരത്തിൽ ജലാംശം നിലനിർത്താനും ആരോഗ്യം നിലനിർത്താനുമെല്ലാം കഞ്ഞി കുടിക്കുന്നത് നല്ലതാണ്. കുറുന്തോട്ടി വേര്, കരിങ്കുറിഞ്ഞി, അരിയാറ്, ജീരകം, ഉലുവ, അയമോദകം, ചുക്ക് എന്നിവയാണ് ഔഷധക്കഞ്ഞിയിലെ പ്രധാന ഇനങ്ങൾ. തഴുതാമ, കയ്യോന്നി, മുക്കുറ്റി, തിരുതാളി, കീഴാർനെല്ലി, പനിക്കൂർക്ക, വിഷ്ണുകാന്തി തുടങ്ങിയ ദശപുഷ്പങ്ങളും ഇതോടൊപ്പം ചേർക്കാറുണ്ട്. കർക്കിടകക്കഞ്ഞി ഉപയോഗിക്കുമ്പോൾ മദ്യപാനം, പുകവലി, ലഹരിപദാർത്ഥം, മുട്ട, മത്സ്യം, മാംസാഹാരം, ചായ എന്നിവ ഒഴിവാക്കണം.

Read Also: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍: വിദ്യാഭ്യാസ സ്ഥാപനങ്ങളും, സിനിമാ തീയറ്ററുകളും തുറക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button