COVID 19Latest NewsKeralaNewsIndiaInternationalUK

കോവിഡ് മുക്തരായവരുടെ രക്തത്തിൽ ഒമ്പത് മാസത്തോളം വെെറസിനെതിരായ ആന്റിബോഡികൾ അവശേഷിക്കുമെന്ന് കണ്ടെത്തൽ

രോഗ ബാധിതരായ ആളുകളിൽ 98.8 ശതമാനം പേരിലും ആന്റിബോഡികൾ നിലനിക്കുന്നതായി കണ്ടെത്തി

ലണ്ടൻ: കോവിഡ് മുക്തരായവരുടെ രക്തത്തിൽ ഒമ്പത് മാസത്തോളം വെെറസിനെതിരായ ആന്റിബോഡികൾ അവശേഷിക്കുമെന്ന് കണ്ടെത്തൽ. രണ്ടായിരത്തിലേറെ ആളുകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. എന്നാൽ രോഗ തീവ്രതയുമായോ രോഗ ലക്ഷണങ്ങളുമായോ ഇതിന് ബന്ധമില്ലെന്നും പഠനം വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഇറ്റലിയിലെ പാദുവ സർവകലാശാല, ഇംപീരിയൽ കോളേജ് ലണ്ടൻ എന്നിവിടങ്ങളിലെ ​ഗവേഷകർ നടത്തിയ പഠന റിപ്പോർട്ടുകൾ നേച്ചർ കമ്മ്യൂണിക്കേഷൻ ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇറ്റലിയിലെ വോ പട്ടണത്തിലെ താമസക്കാരിൽ 85 ശതമാനത്തിലധികം പേർക്ക് കഴിഞ്ഞ വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ കൊവിഡ് ബാധിച്ചിരുന്നു. ഇവരിൽ 2020 മേയ്-നവംബർ മാസങ്ങളിൽ ആന്റിബോഡി നിലനിൽക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ നടത്തിയ ടെസ്റ്റിൽ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ രോഗ ബാധിതരായ ആളുകളിൽ 98.8 ശതമാനം പേരിലും ആന്റിബോഡികൾ നിലനിക്കുന്നതായി കണ്ടെത്തി.

വെള്ളക്കെട്ട് മൊബൈലില്‍ ചിത്രീകരിക്കുന്നതിനിടെ അപകടം: യുവാവ് മുങ്ങിമരിച്ചു

അതേസമയം, രോഗ ലക്ഷണങ്ങൾ കാണിച്ചവരിലും കാണിക്കാത്തവരിലും ആന്റിബോഡിയുടെ അളവ് ​ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. രോ​ഗപ്രതിരോധ ശേഷി രോഗലക്ഷണങ്ങളെയും വെെറസ് ബാധയുടെ തീവ്രതയെയും ആശ്രയിക്കുന്നില്ല എന്ന് ഇതോടെ വ്യക്തമാകുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

ചിലരില്‍ ആന്റിബോഡിയുടെ അളവ് കൂടിയിരിക്കുന്നതായും ചിലരില്‍ കുറഞ്ഞിരിക്കുന്നതായും കാണപ്പെടുന്നത് വ്യക്തിപരമായ സവിശേഷതകള്‍ക്ക് അനുസരിച്ചാണെന്നും ഗവേഷകര്‍ പറയുന്നു. എന്നാൽ, വൈറസുകളിലെ ജനിതക മാറ്റം ഒരിക്കല്‍ കോവിഡ് ബാധിച്ചവരിൽ വീണ്ടും പിടിപെടാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയാണെന്നും പഠനം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button