ഡല്‍ഹി: വെള്ളക്കെട്ട് മൊബൈലില്‍ ചിത്രീകരിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയിലെ പുല് പ്രഹ്ലാദ്പുറിലെ അടിപ്പാതയിൽ രൂപപ്പെട്ട വെള്ളക്കെട്ട് മൊബൈലില്‍ ചിത്രീകരിക്കുന്നതിനിടെയാണ് യുവാവ് മുങ്ങിമരിച്ചത്. ഗൗതംപുരി സ്വദേശി രവി ചൗട്ടാല(27)യാണ് മരിച്ചത്. മഴക്കാലത്ത് സ്ഥിരമായി വെള്ളക്കെട്ടുണ്ടാവുന്ന സ്ഥലമാണ് പുല് പ്ലഹ്ലാദ്പുരിലെ അടിപ്പാത.
കനത്തമഴയെ തുടര്‍ന്ന് പുല് പ്രഹ്ലാദ്പുറിലെ അടിപ്പാതയില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ ഉച്ചയോടെ ഒരാള്‍ മുങ്ങിയതായി പുല് പ്രഹ്ലാദ്പുര്‍ പോലീസ് സ്റ്റേഷനില്‍ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് രവിയുടെ മൃതദേഹം കണ്ടെത്തിയത്. സെല്‍ഫിയെടുക്കാനോ വീഡിയോ ഷൂട്ട് ചെയ്യാനോ ആയി വെള്ളക്കെട്ടിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു.
Post Your Comments