പാറ്റ്‌ന : ചമ്പാരൻ ജില്ലയില്‍ വ്യാജ മദ്യ ദുരന്തത്തില്‍ പതിനാറ് മരണം. നിരവധി പേര്‍ക്ക് കാഴ്ച ശക്തി നഷ്ടമായി. സംഭവത്തിൽ പതിനാറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Read Also : വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സംവിധായകന്‍ വിജി തമ്പി
അനധികൃത മദ്യ വില്‍പനയ്‌ക്കെതിരെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പ്രദേശത്ത് വളരെക്കാലമായി അനധികൃത മദ്യ വില്‍പന നടക്കുന്നുണ്ടെന്നും, പലതവണ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും നാട്ടുകാര്‍ പറയുന്നു.
‘മദ്യം കുടിച്ചതിന് പിന്നാലെ അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും, കാഴച ശക്തി നഷ്ടമാകുകയും ചെയ്തു.മദ്യപിക്കുന്നതിനു മുമ്പ് എനിക്ക് എല്ലാം വ്യക്തമായി കാണാമായിരുന്നു.’- നാല്‍പ്പതുകാരനായ മുഹമ്മദ് ഇഷാര്‍ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് വെസ്റ്റ് ചമ്പാരൻ റേഞ്ച് ഡിഐജി ലാലന്‍ മോഹന്‍ പ്രസാദ് പറഞ്ഞു.
Post Your Comments