Latest NewsNewsInternational

മറിഞ്ഞ ടാങ്കറിൽ നിന്ന് എണ്ണയൂറ്റാൻ ശ്രമിക്കുന്നതിനിടെ തീപടർന്ന് 13 മരണം

നൈറോബി: മറിഞ്ഞ ടാങ്കറിൽ നിന്ന് എണ്ണയൂറ്റാൻ ശ്രമിക്കുന്നതിനിടെ തീപടർന്ന് 13 പേർ മരിച്ചു. കിസുമു- ബുസിയ ഹൈവേയില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ്​ അപകടമുണ്ടായത്. അപകടം നടന്നയുടനെ എണ്ണയൂറ്റാനായി സമീപ വാസികള്‍ പാത്രങ്ങളുമായി ഓടിയെത്തുകയായിരുന്നു. അതിനിടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച ടാങ്കറും പരിസരവും കത്തിപ്പിടിക്കുകയായിരുന്നു.

Also Read:ഒരു വലിയ വിഭാഗത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ് ബക്രീദ്: ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതില്‍ തെറ്റില്ലെന്ന് ഉമ്മൻ ചാണ്ടി

സംഭവത്തിൽ 13 പേര്‍ മരണത്തിന്​ കീഴടങ്ങി. 24 പേര്‍ക്ക്​ പരിക്കേറ്റിട്ടുണ്ട്​. പലര്‍ക്കും പൊള്ളലേറ്റ പരിക്ക്​ സാരമുള്ളതാണ്​​. കുട്ടികളും ദുരന്തത്തിനിരയായവരില്‍ പെടും. മരണസംഖ്യ ഉയരുമെന്ന്​ പൊലീസ്​ അറിയിച്ചു. എണ്ണയെടുക്കാൻ ഓടിക്കൂടിയ ജനങ്ങളാണ് തീപടർന്നതിനു കാരണമെന്നാണ് നിഗമനം.

അപകടം നടന്ന് കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞാണ്​ അഗ്​നിബാധ അണക്കാന്‍ രക്ഷാസേന എത്തിയത്​. ഇതിനിടയിലായിരുന്നു ജനങ്ങളുടെ തിക്കും തിരക്കും. പാലുമായി പോയ ടാങ്കര്‍ ലോറിയാണ്​ ഇടിച്ചത്​. എണ്ണ ടാങ്കര്‍ മറിഞ്ഞ വിവരമറിഞ്ഞ്​ വന്‍ജനാവലിയാണ്​ പരിസരത്ത്​ തടിച്ചുകൂടിയത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button