KeralaCinemaMollywoodLatest NewsNewsEntertainment

‘ഹലോ, ഫഗത് പാസി ഉണ്ടോ? ഉണ്ടല്ലോ, അവൻ വെളുപ്പിച്ചു കൊണ്ടിരിക്കുവാ’: മാലിക്കിനെ വിമർശിച്ച് വൈറൽ കുറിപ്പ്

മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക്കിനെയും നായകൻ ഫഹദ് ഫാസിലിനെയും പരോക്ഷമായി വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ്. ചിത്രത്തിലെ രാഷ്ട്രീയം ഇതിനോടകം സോഷ്യൽ മീഡിയ ചർച്ച ചെയ്തു തുടങ്ങി. സിനിമയുടെ റിലീസിന് പിന്നാലെ ബീമാപള്ളി വെടിവെപ്പ് സംഭവം വീണ്ടും സജീവ ചര്‍ച്ചയാക്കി മാറ്റിയിരിക്കുകയാണ് സോഷ്യൽ മീഡിയ. മുസ്ലിം സമുദായത്തെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന തരത്തിലാണ് സിനിമയെ ചിത്രീകരിച്ചിരിക്കുന്നതെന്ന ആരോപണവും ഉയരുന്നതിനിടയിലാണ് ചിത്രത്തിലെ രാഷ്ട്രീയത്തെ വിമർശിച്ച് ജിതിൻ രംഗത്ത് വന്നത്.

സിനിമയിലെ രാഷ്ട്രീയം ചൂണ്ടിക്കാണിച്ച് വിമർശിക്കുന്നവരെ ഇസ്‌ലാമോഫോബിയ, പഠിച്ചിട്ട് ബിമർശിക്കൂ സുഹൃത്തെ, ഫാസിസം, സാമ്രാജ്യത്വം, മനുഷ്യാവകാശം എന്നിവയുടെ പേരിൽ എതിർക്കുന്നതിനെയും ജിതിൻ പരിഹസിക്കുന്നുണ്ട്. സാങ്കൽപ്പിക രൂപത്തിലാണ് ജിതിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

ജിതിൻ കെ ജേക്കബിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഹലോ, ഫഗത് പാസി ഉണ്ടോ?

ഉണ്ടല്ലോ, അവൻ വെളുപ്പിച്ചു കൊണ്ടിരിക്കുവാ.

ഇപ്പോൾ ഏതാ വെളുപ്പിക്കുന്നത്?

പൂന്തുറ വെളുപ്പിച്ചു കഴിഞ്ഞു. ഇനി മാറാട്, വാരിയൻ കുണ്ടൻ വെളുപ്പിക്കലുകളുണ്ട്. അതുകഴിഞ്ഞാൽ പിന്നെ ബോളിവുഡ് ആണ് ലക്ഷ്യം… കശ്മീർ തീവ്രവാദം, മുംബൈ ഭീകരാക്രമണം, ഹൈദരാബാദ് സ്ഫോടനം, ഡൽഹി സ്ഫോടനം, വിവിധ കലാപങ്ങൾ തുടങ്ങിയവ വെള്ളപൂശിയെടുക്കണം.

ആഹാ, അപ്പോൾ പുള്ളിയെ ഇനി പിടിച്ചാൽ കിട്ടില്ലല്ലോ..

അത് പറയാനുണ്ടോ. IS നെ വെളുപ്പിച്ചെടുക്കാൻ വേണ്ടി സിറിയയിൽ നിന്നുള്ള ഷഗോദരങ്ങളുമായി ചർച്ചയിലാണ് ഇപ്പോൾ. അത് ഒരു അന്താരാഷ്ട്ര വെളുപ്പിക്കൽ ആയിരിക്കും. അല്ല, നിങ്ങൾ ആരാ വിളിക്കുന്നത്?

ഇത് പാകിസ്ഥാനിൽ നിന്ന് ദാവൂദ് ആണ്. കൂടെ കശ്മീരി ഭീകരൻ അസർ മഹ്മൂദും ഉണ്ട്. ഞങ്ങളെയും, ആ താലിബാനെയും കൂടി ഒന്ന് വെളുപ്പിച്ചെടുക്കാൻ എത്ര കായ് വേണ്ടിവരും എന്നറിയാനാണ്.

പുള്ളേ, ഈ വെളുപ്പിച്ചെടുക്കൽ അത്ര നിസാരമല്ല. മറ്റുള്ളവയെ എല്ലാം ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ വിമർശിക്കണം. ഇന്ത്യയിൽ അതിനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ. ട്രാൻസൊക്കെ കണ്ടതല്ലേ. ബാക്കിയെല്ലാം മോശം എന്ന് കാണിച്ചിട്ട് വേണം നമ്മുടെത് മഹത്തരം എന്ന് കാണിച്ച് വെളുപ്പിച്ചെടുക്കാൻ. സമയം എടുക്കും.

സമയം എത്ര വേണമെങ്കിലും എടുത്തോളൂ. പക്ഷെ നന്നായി വെള്ള പൂശണം. സോഷ്യൽ മീഡിയ വന്നതോടെ ഫീൽഡിൽ പിടിച്ചു നിൽക്കാൻ വലിയ പാടാണെന്നെ.

അതേറ്റൂന്നേ, തല്ക്കാലം ഒരു കാര്യം ചെയ്യ്, ആരെങ്കിലും വിമർശിച്ചാൽ മറ്റേത് ഇറക്കിക്കോ?

ഏത്?

ഫോബിയയെ. ഇനി അതല്ലെങ്കിൽ പഠിച്ചിട്ട് ബിമർശിക്കൂ എന്നോ അതുമല്ലെങ്കിൽ പാസിസം, സാമ്രാജ്യത്വം, മനിഷ്യാവകാശം, ഷമുദായത്തെ പീഡിപ്പിക്കുന്നു, ഇതൊക്കെ മാറ്റി മാറ്റി എടുത്തലക്കുക.

ഉറപ്പാണോ?

പിന്നേ, സ്വന്തം ജനതയെ കൊന്ന പലസ്തീൻ തീവ്രവാദികളെയും, താലിബാനെയും വരെ വെളുപ്പിച്ചെടുക്കുന്നത് കണ്ണുമടച്ച് വിശ്വസിക്കുന്ന മതേതര വിഡ്ഢികൾക്ക് മുന്നിൽ ഇത്തരം കുറെ ക്ളീഷേ സാധനങ്ങൾ ഇട്ടുകൊടുത്താൽ മതി.. അവറ്റകൾ വിശ്വസിച്ചു പണ്ടാരം അടങ്ങിക്കോളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button