KeralaLatest NewsNews

ശശികല ടീച്ചര്‍ ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ്, വത്സന്‍ തില്ലങ്കേരി വര്‍ക്കിംഗ് പ്രസിഡന്റ്

മുന്‍ ചീഫ് സെക്രട്ടറി സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ കെ.പി. ശശികല ടീച്ചര്‍ അദ്ധ്യക്ഷയായി.

കോഴിക്കോട്: ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റായി കെ.പി. ശശികല ടീച്ചറെ തിരഞ്ഞെടുത്തു. ഓണ്‍ലൈനില്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. വര്‍ക്കിങ് പ്രസിഡന്റായി വത്സന്‍ തില്ലങ്കേരിയേയും പദ്മശ്രീ എം.കെ. കുഞ്ഞോല്‍, കെ.എന്‍. രവീന്ദ്രനാഥ്, പി.കെ. ഭാസ്‌ക്കരന്‍ എന്നിവര്‍ രക്ഷാധികാരിമാരായും തീരുമാനിച്ചു.

മുന്‍ ചീഫ് സെക്രട്ടറി സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ കെ.പി. ശശികല ടീച്ചര്‍ അദ്ധ്യക്ഷയായി. സമാപന സമ്മേളനത്തില്‍ ആര്‍എസ്‌എസ് ക്ഷേത്രീയ സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

read also: നിയമവിരുദ്ധമായി ഗര്‍ഭച്ഛിദ്രം, 15 ദിവസമായി യുവതി വീട്ടിലില്ല: നാല് സത്രീകള്‍ക്കെതിരെ പൊലീസ് കേസ്

കെ.വി. ശിവന്‍, എന്‍. കെ. നീലകണ്ഠന്‍ മാസ്റ്റര്‍, പി.എസ്. പ്രസാദ്, അഡ്വ.വി. പത്മനാഭന്‍, അഡ്വ.കെ. ഹരിദാസ്, ക്യാപ്റ്റന്‍ സുന്ദരന്‍, അഡ്വ.ബി.എന്‍. ബിനീഷ്ബാബു, നിഷ സോമന്‍, വി.എന്‍. അനില്‍കുമാര്‍, എസ്. സുധീര്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായിരിക്കും. ജനറല്‍ സെക്രട്ടറിമാരായി ഇ.എസ്. ബിജു, ആര്‍.വി.ബാബു, ഡോ.ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, കെ.പി. ഹരിദാസ്, പി. സുധാകരന്‍ എന്നിവരെ തെരഞ്ഞെടുത്തു. പി. ജ്യോതീന്ദ്രകുമാറാണ് ട്രഷറര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button