Latest NewsCinemaMollywoodNewsEntertainment

‘വൽസേട്ടനെ കണ്ടു, എന്ത് നല്ല മനുഷ്യൻ’; വത്സൻ തില്ലങ്കേരിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

കൊച്ചി: ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരിക്ക് ഒപ്പം ചിത്രം പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ. വൽസേട്ടൻ എന്ത് നല്ല മനുഷ്യൻ ആണെന്നും തന്റെ പുതിയ ചിത്രം ‘മാളികപ്പുറം’ വിജയമാക്കിയതിനും പ്രേക്ഷകർക്ക് ഉണ്ണി നന്ദി അറിയിച്ചു. ‘മാളികപ്പുറം’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട്/കണ്ണൂർ തിയേറ്ററുകൾ സന്ദർശനത്തിന് പോയതും വത്സൻ തില്ലങ്കേരിയെ നേരിൽ കണ്ടതും ഉണ്ണി മുകുന്ദൻ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

‘മാളികപ്പുറം’ സിനിമയുടെ കോഴിക്കോട്/കണ്ണൂർ പ്രൊമോഷണൽ ട്രിപ്പിനിടെ വത്സൻ തില്ലങ്കേരി ചേട്ടനെ കണ്ടുമുട്ടി, എന്ത് നല്ല മനുഷ്യൻ. കണ്ണൂരിലെയും കോഴിക്കോട്ടെയും നല്ല ഭക്ഷണമാണ്, ഞങ്ങളുടെ സിനിമ കേരളത്തിലുടനീളം വളരെയധികം ഇഷ്ടപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു എന്നറിഞ്ഞതിൽ വളരെ സന്തോഷം. വരും ദിവസങ്ങളിൽ ഇന്ത്യയിൽ ഒട്ടാകെയും പുറത്തും റിലീസ് ചെയ്യും. മറ്റ് ഭാഷാ പതിപ്പുകൾ ഉടൻ പുറത്തിറങ്ങും. വളരെ നന്ദി.’, ഉണ്ണി മുകുന്ദൻ കുറിച്ചു.

നടൻ ചിത്രം പങ്കുവെച്ചതിന് പിന്നാലെ ഒരുപാട് കമ്മെന്റുകളാണ് ചിത്രത്തിന് വരുന്നത്. ‘നിങ്ങൾ പുലിയാണ് മലയാള സിനിമയിൽ സുരേഷ് ചേട്ടനും ഉണ്ണിക്കും ഉള്ള നട്ടെല്ല്‌ വേറെ ഒരുത്തനുമില്ല’, ‘അടുത്ത രാജ്യസഭാ സീറ്റ് ഉറപ്പിച്ച്’, എന്നിങ്ങനെ നീളുന്ന കമന്റുകൾ. ആന്റോ ജോസഫും വേണുകുന്നപ്പള്ളിയും ചേര്‍ന്ന് നിര്‍മിച്ച് വിഷ്ണുശശിശങ്കര്‍ സംവിധാനം ചെയ്ത ‘മാളികപ്പുറം’ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button