പട്ടാമ്പി: ഭയപ്പെട്ടും ദുഃഖിച്ചും കഴിയേണ്ട ഒരു സാഹചര്യം അല്ല ഇപ്പോൾ കേരളത്തിൽ ഉള്ളതെന്ന് ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. ‘കേരളം താലിബാനിസത്തിലേക്കോ?’ എന്ന വിഷയത്തിൽ കോഴിക്കോട് ഹിന്ദു ഐക്യവേദി സങ്കടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭയപ്പെട്ട് ജീവിക്കേണ്ട സാഹചര്യം കേരളത്തിൽ ഇല്ലെന്നും, ഇതിലപ്പുറം കടൽ താണ്ടിയാണ് നമ്മൾ ഇവിടെയെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
‘ആയിരം കൊല്ലമായി നമ്മൾ പഠിക്കുകയാണ്. ഇതിലും വലിയ പെരുന്നാൾ വന്നിട്ട് വലിയുപ്പാപ്പ പള്ളിയിൽ പോയിട്ടില്ല, എന്ന് പറയുന്നത് പോലെ നമ്മൾ ആയിരം കൊല്ലം ഇവിടെ ചോരപ്പുഴ ഒഴുക്കിയിട്ടുണ്ട്. 300 കൊല്ലം മുസ്ലിം സാമ്രാജ്യം ആയിരുന്നു ഡൽഹി ഭരിച്ചിരുന്നത്. മഹാക്ഷേത്രങ്ങൾ തകർത്ത് അവിടെ പള്ളി പണിതു. വലിയ ജുമാ മസ്ജിദ് ഉണ്ടല്ലോ? അത് ചവുട്ടി കയറുന്ന ആ സ്റ്റെപ്പ്, അവിടെ ഉണ്ടായിരുന്ന ശിവക്ഷേത്രത്തിലെ ശിവലിംഗം ആയിരുന്നു. അവർ അത് സ്റ്റെപ്പ് ആയിട്ട് ഉപയോഗിക്കുകയായിരുന്നുവെന്ന് നേരിട്ട് കണ്ട ഇബ്‌നു ബത്തൂത്ത എന്ന ചരിത്രകാർ അദ്ദേഹത്തിന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.
എങ്ങനെയുണ്ട് മറ്റ് മതക്കാരോടുള്ള സമാധാന മതക്കാരുടെ ഉദാര മനസ്ഥിതി ?. ഈ നാട്ടിൽ നടന്നിട്ടുണ്ട് ഇതൊക്കെ. ഇവിടെ തന്നെയാണല്ലോ ടിപ്പുവിന്റെ പടയോട്ടം ഉണ്ടായിട്ടുള്ളത്. ഈ നാട്ടിൽ തന്നെയല്ലേ 1921 ൽ കൂട്ടക്കൊല നടന്നത്. ഏതായാലും ഒരു കാര്യം ഉറപ്പാണ്. ഇതൊക്കെ മറികടന്ന് വന്ന, ഒരു ജനതയാണ് ഹിന്ദുക്കൾ. ഭീഷണികളൊന്നും ഇവിടെ ചിലവാകില്ല. ഭയന്ന് പോയ ആളുകൾ, ധൈര്യപൂർവ്വം പിടിച്ച് നിന്നവരെ ഭയപ്പെടുത്താൻ വരരുത്’, അദ്ദേഹം ചോദിച്ചു.
അതേസമയം, സെമിനാറിൽ സി.പി.ഐ നേതാവ് പങ്കെടുത്തത് വാർത്തയായിരുന്നു. കെ.എൻ.എ ഖാദറിനും വി.ഡി സതീശനും കെ.കെ ഷൈലജക്കും ശേഷം, ഈ വിവാദത്തിലിപ്പോൾ പെട്ടിരിക്കുന്നത് സി.പി.ഐ സാംസ്കാരിക സംഘടനാ സെക്രട്ടറി എ.പി അഹമ്മദ് ആണ്. സംവാദത്തിന് രാഷ്ട്രീയമില്ലെന്നായിരുന്നു അഹമ്മദിന്റെ പ്രതികരണം. പ്രധാന രാഷ്ട്രീയ നേതാക്കൾ മറ്റ് സംഘടനകളുടെ സംവാദങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്ന് അഹമ്മദ് പറഞ്ഞു.
Post Your Comments