KeralaNattuvarthaLatest NewsNews

കൊല്ലത്ത് പതിനേഴു വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കുളത്തൂപ്പുഴയില്‍ പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളത്തൂപ്പുഴ വടക്കേ ചെറുകര ദീപ വിലാസത്തില്‍ കൃഷ്ണന്‍കുട്ടി- ദീപ ദമ്പതികളുടെ മകൾ ദിവ്യയാണ് മരിച്ചത്. അമ്മയുടെ അച്ഛന്‍ തങ്കപ്പനോടൊപ്പമായിരുന്നു ദിവ്യ താമസിച്ചിരുന്നത്.

Also Read:പ്രതിരോധശേഷി കൂട്ടാന്‍ നെല്ലിക്ക ജ്യൂസ്

ദിവ്യയുടെ അച്ഛന്‍ കൃഷ്ണന്‍കുട്ടി എട്ടുവര്‍ഷം മുന്‍പാണ് മരണപ്പെട്ടത്. അമ്മ ജോലിയുടെ ഭാഗമായി തിരുവനന്തപുരത്തായിരുന്നു. രാവിലെ കടയില്‍ പോയി മടങ്ങിവന്ന അമ്മയുടെ അച്ഛൻ വീടിന് പുറത്തുനിന്നു വിളിച്ചിട്ടും ദിവ്യ കതകു തുറന്നില്ല. തുടര്‍ന്ന് നോക്കിയപ്പോഴാണ് അടുക്കളയില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങിയനിലയില്‍ കാണപ്പെട്ടത്.

ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും പൊലീസ് മൊഴിയെടുത്തു.
കുളത്തൂപ്പുഴ പൊലീസും കൊല്ലത്തു നിന്നുളള ഫൊറന്‍സിക് സംഘവുമാണ് വീട്ടിലെത്തി പരിശോധന നടത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന് വ്യക്തമല്ലെന്നും, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍‌ട്ട് നിര്‍‌ണായകമാണെന്നും അന്വേഷണസംഘം അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് കൗമാരക്കാർക്കിടയിൽ ആത്മഹത്യ അധികരിച്ചുവരുന്നുണ്ട്. ഇതിനെതിരെ സർക്കാർ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന ജനങ്ങളുടെ ആവശ്യവും ശക്തമാണ്.

ആത്മഹത്യയിൽ നിന്ന് അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. Toll free helpline number: 1056

shortlink

Related Articles

Post Your Comments

Related Articles


Back to top button