ബെര്‍ലിന്‍ : ജര്‍മനിയില്‍ പേമാരിയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ വീടുകളും വാഹനങ്ങളുമെല്ലാം വെള്ളത്തിനടിയിലായി.128 പേര്‍ക്കാണ് ഇതുവരെ ജീവന് നഷ്ടമായത്. ആയിരക്കണക്കിന് ആളുകളെ കാണാതായി.രണ്ടു മാസത്തില്‍ പെയ്യേണ്ട മഴ രണ്ടു ദിവസത്തില്‍ പെയ്തതായാണ് മിന്നല്‍ പ്രളയത്തിനു പിന്നാലെ ഫ്രഞ്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്.
Read Also : റിപ്പർ മോഡൽ കൊലപാതകം : മലപ്പുറത്ത് കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി
മരണത്തിന്റെ പ്രളയം’ എന്നാണ് ജര്‍മന്‍ പത്രമായി ബില്‍ഡ് നിലവിലെ സാഹചര്യത്തെ വിശേഷിപ്പിച്ചത്. ജര്‍മനി, ബെല്‍ജിയം എന്നീ രാജ്യങ്ങളിലാണ് മഴ കൊടുംനാശം വിതച്ചത്. നദികള്‍ കരകവിഞ്ഞൊഴുകി. അണക്കെട്ടുകള്‍ തുറന്നുവിടേണ്ടി വന്നു. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. കാറുകള്‍ ഒഴുകിപ്പോയി. വ്യാപകമായ മണ്ണിടിച്ചിലുമുണ്ട്. റോഡ്, റെയില്‍ ഗതാഗതം തകരാറിലായി.
ചില ജില്ലകള്‍ പൂര്‍ണമായും നശിച്ചു. പ്രളയം രൂക്ഷമായി ബാധിച്ച റൈന്‍ലാന്‍ഡ്-പാലറ്റിനേറ്റ് സംസ്ഥാനത്തെ അവൈയ്ലര് ജില്ലയില്‍ നിരവധി വീടുകള്‍ നാമാവശേഷമായി. സുനാമിയോടാണ് ഈ ഭീകരതയെ ജനങ്ങള്‍ താരതമ്യം ചെയ്തത്.
Post Your Comments