Latest NewsKeralaNattuvarthaNews

കാലവർഷം ശക്തിപ്രാപിക്കുന്നു: അണക്കെട്ടുകളിലെ ജലനിരപ്പ് സസൂക്ഷ്മം വിലയിരുത്തുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് സസൂക്ഷ്മം വിലയിരുത്തുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. വൈദ്യുത ഉത്പാദനം വര്‍ധിപ്പിച്ച്‌ ഡാമുകളിലെ ജലനിരപ്പ് പരമാവധി നിയന്ത്രിക്കാനും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ടു പ്രളയങ്ങൾ മുൻകാലങ്ങളിൽ നേരിടേണ്ടി വന്നത് കൊണ്ട് ഗൗരവമായിട്ടാണ് സർക്കാർ ഡാമുകളിലെ ജലനിരപ്പിനെ വീക്ഷിക്കുന്നത്.

Also Read:ഹിന്ദുത്വ രാഷ്ട്ര വാദത്തിന്റെ ഈ കാലത്ത് മൗനം അപകടകരമാണ്: സര്‍ക്കാര്‍ തീരുമാനത്തിന് അഭിവാദ്യങ്ങളെന്ന് എന്‍ എസ്‌ മാധവന്‍

പ്രധാന ജലസംഭരണികളിലെ ജലനിരപ്പ് ആശങ്കാജനകമല്ലെങ്കിലും കേന്ദ്ര ജല കമ്മീഷന്‍ അംഗീകരിച്ച റൂള്‍ കര്‍വുകള്‍ കര്‍ശനമായി പാലിക്കാനും, ഡാമുകളിലെ ജലനിരപ്പ് ഉയരുന്ന പക്ഷം നിയമാനുസൃതമായ മുന്നറിയിപ്പുകള്‍ നല്‍കി ഡാമുകള്‍ തുറക്കാനും ഉദ്യോഗസ്ഥരോട് മന്ത്രി നിര്‍ദ്ദേശിച്ചു.

അതേസമയം, സംസ്ഥാനത്ത് മഴ തുടരുകയാണ്. ബംഗാൾ ഉൽക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളത് കൊണ്ട് തീരദേശ മേഖയിലുള്ളവരും കടലിൽ പോകുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button