ThiruvananthapuramLatest NewsKeralaNattuvarthaNews

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യമാണെന്ന് മന്ത്രി: പുതുക്കിയ നിരക്ക് ജൂലൈ ഒന്നുമുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യമാണെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കെഎസ്ഇബിയുടെ പ്രവര്‍ത്തനം നഷ്ടത്തിലാണെന്നും കമ്പനികൾ കൂടിയ വിലക്കാണ് വൈദ്യുതി തരുന്നതെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി നിരക്ക് കൂട്ടാനുള്ള നടപടികള്‍ ബോര്‍ഡ് ആരംഭിച്ചിട്ടുണ്ട്. യൂണിറ്റിന് 25 പൈസമുതൽ 80 പൈസ വരെ കൂട്ടാനാണ് സാധ്യത.

പുതുക്കിയ നിരക്ക് ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരാൻ സാധ്യതയുണ്ട്. ഏപ്രിൽ ഒന്നിനായിരുന്നു പുതിയ നിരക്കുകൾ നിലവിൽ വരേണ്ടത്. എന്നാല്‍ നടപടി ക്രമങ്ങളിലുണ്ടായ കാലതാമസം കാരണം പഴയ താരിഫ് ജൂൺ 30 വരെ തുടരാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകുകയായിരുന്നു.

കൊച്ചിയിലെ ഉല്ലാസ ബോട്ട് ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കാൻ നിർദേശം

കഴിഞ്ഞ തവണ 6.6 ശതമാനമായിരുന്നു നിരക്ക് വർധിപ്പിച്ചത്. നിലവിൽ അ‍ഞ്ച് വര്‍ഷത്തേക്കുള്ള താരിഫ് വര്‍ദ്ധനക്കാണ് കെഎസ്ഇബി നിര്‍ദ്ദേശിച്ചിരിക്കുന്നത്. നാല് മേഖലകളായി തിരിച്ച് റെഗുലേറ്ററി കമ്മീഷന്‍ വിശദമായ തെളിവെടുപ്പ് നടത്തി. കൂടുതൽ വിവരശേഖരണത്തിന്‍റെ ആവല്ലെശ്യമില്ലെന്ന് കമ്മീഷൻ വിലയിരുത്തിയതോടെയാണ് നിരക്ക് വർധിപ്പിക്കാനൊരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button