കോഴിക്കോട്: മൂന്നു കോടി രൂപ ആവശ്യപ്പെട്ട് കോഴിക്കോട് മാവോയിസ്റ്റുകളുടെ പേരില്‍ മൂന്ന് വ്യാപാരികള്‍ക്ക് ഭീഷണി കത്ത്. പണം നല്‍കിയില്ലെങ്കില്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ കൊല്ലുമെന്നും ഭീഷണി കത്തില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.പി ശ്രീജിത്തിന്റെ നേതൃത്ത്വത്തിലാണ് പരിശോധന. കോഴിക്കോട് ഹൗസിങ്ങ് കോളനിയിലാണ് പരിശോധന നടത്തിയത്.
Also Read:ഭര്‍ത്താവ് ഉപേക്ഷിച്ചിട്ടും തളരാത്ത പോരാട്ട വീര്യം: ശുചീകരണ തൊഴിലാളി ഇനി ഡെപ്യൂട്ടി കളക്ടര്‍
സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ മലാപ്പറമ്പ് ഹൗസിങ്ങ് കോളനിയിലെ ഓഫീസിലാണ് പൊലീസ് പരിശോധനനടത്തിയത്. സംഭവത്തില്‍ മെഡി. കോളേജ് പൊലീസ് രണ്ടും കസബ ഒരു കേസും രജിസ്റ്റര്‍ ചെയ്തു.
വ്യാപാരികൾക്ക് കത്തയച്ചത് വയനാട് ചുണ്ടയില്‍ നിന്നാണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ട് പേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇവര്‍ ഒളിവിലാണെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് തീരാ കടക്കെണിയിലാണ് വ്യാപാരികൾ. ലോക്ഡൗൺ വരുത്തിവച്ച ദുരിതങ്ങളിൽ നിന്ന് കരകയറാനാവാതെ പലരും ആത്മഹത്യയുടെ വക്കിലാണ്.
Post Your Comments