കൊച്ചി : പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇതര ഭാഷ ചിത്രങ്ങള്‍ ഉള്‍പ്പെടെ കേരളത്തിലേക്ക് തിരികെയെത്തുമെന്ന് റിപ്പോര്‍ട്ട്. തെലങ്കാനയില്‍ ചിത്രീകരണം ആരംഭിച്ച് ദിവസങ്ങള്‍ക്ക് പിന്നാലെ മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി കേരളത്തിലേക്ക് തിരികെയെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങളോടെ സിനിമ ചിത്രീകരണത്തിന് ഇളവ് അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ചിത്രീകരണത്തിനായി തെലങ്കാനയിലേക്ക് ചേക്കേറിയ മലയാള ചിത്രങ്ങള്‍ ഉടന്‍ തന്നെ കേരളത്തിലേക്ക് തിരികെയെത്തുമെന്ന നിലപാട് കൈക്കൊണ്ടത്.
Read Also : ‘അഫ്ഗാനിസ്താനിലെ ഇന്ത്യൻ നിർമിത വസ്തുവകകൾ തകർക്കുക’: താലിബാനിൽ ചേർന്ന പാകിസ്താനികൾക്ക് നിർദേശം
കേരളത്തില്‍ നിയന്ത്രണങ്ങളോടുകൂടി ചിത്രീകരണത്തിന് അനുമതി ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് സിനിമ മേഖല. ഇത്തരം ഒരു പ്രതിസന്ധി സമയത്ത് സ്വന്തം നാട്ടില്‍ ഇളവുകള്‍ അനുവദിച്ചത്, ചിത്രീകരണം മുടങ്ങി പ്രതിസന്ധിയില്‍ ആയിരിക്കുന്ന മലയാള സിനിമയ്ക്ക് വലിയൊരാശ്വാസമാണ്. ഇളവ് അനുവദിച്ചതില്‍ സര്‍ക്കാരിന് നന്ദി അറിയിച്ച് ഫെഫ്കയുള്‍പ്പെടെയുള്ള സംഘടനകളും രംഗത്തെത്തിയിരുന്നു. മറ്റ് ഭാഷ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഷൂട്ടിംഗിനായി കേരളത്തിലേക്കെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്..
Post Your Comments