കണ്ണൂര്‍: വിദ്യാര്‍ത്ഥി കാലഘട്ടം മുതല്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അതേ കണ്ണൂര്‍ രാഷ്ട്രീയ കളരിയില്‍ പയറ്റി തെളിഞ്ഞ നേതാവാണ് കെ.പി.സി.സി. അധ്യക്ഷൻ കെ സുധാകരൻ. അക്കാലത്ത് തന്നെ ഇരുവരും തമ്മിലുള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ തുടങ്ങിയതുമാണ്. ഇപ്പോൾ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പിണറായി വിജയനെന്ന രാഷ്ട്രീയ നേതാവിനെ വിലയിരുത്തി രംഗത്ത് വന്നിരിക്കുകയാണ് കെ സുധാകരന്‍.
‘പിണറായി വിജയനുമായി തനിക്ക് വ്യക്തിപരമായ യാതൊരു ആഭിപ്രായ വ്യത്യാസവുമില്ല. എന്നാല്‍ കണ്ണൂര്‍ പോലൊരു ജില്ലയിൽ ജനാധിപത്യ വിരുദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെ കടന്നു പോവുന്ന ഒരു പാര്‍ട്ടി ഉണ്ടാക്കിയ മടുപ്പ്, അരാജകത്വം, വികസന മുരടിപ്പ് എന്നിവയെ എതിര്‍ക്കാതിരിക്കാൻ കഴിയില്ല. ആ പാര്‍ട്ടിയുടെ നേതാവ് എന്ന നിലയിലാണ് പിണറായി വിജയനെ വിമര്‍ശിക്കുന്നത്’. കെ സുധാകരന്‍ വ്യക്തമാക്കി.
കേരളത്തില്‍ തന്നെ ഏറ്റവും തലയെടുപ്പുള്ള നേതാവ് പിണറായിയാണെന്നും അദ്ദേഹം അറിയാതെ ഒരു ഇല അനങ്ങില്ലെന്നും സുധാകരൻ പറഞ്ഞു. അപ്പോള്‍ പിന്നെ അദ്ദേഹത്തെയല്ലാതെ മറ്റൊരാളെ വിമര്‍ശിക്കാന്‍ നമുക്ക് കഴിയില്ലെന്നും അതുകൊണ്ടാണ് വിമര്‍ശനം പിണറായിയിലേക്ക് പോവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായിയെ താഴ്ത്തിക്കെട്ടി സംസാരിക്കണം എന്ന് തനിക്ക് ആഗ്രഹമില്ലെന്നും എന്നാല്‍ രാഷ്ട്രീയ ശുത്രുവായതിനാൽ രാഷ്ട്രീയപരമായി വിമര്‍ശിക്കാതിരിക്കാന്‍ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. അതിന് പലപ്പോഴും ഉത്തരവാദി അദ്ദേഹം തന്നെയാണെന്നും കെ സുധാകരന്‍ കൂട്ടിച്ചേർത്തു.
കണ്ണൂർ വിമാനത്താവളത്തിൽ സ്വര്‍ണവേട്ട : 612 ഗ്രാം സ്വർണം പിടികൂടി
തനിക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണെന്നും അവാസ്തവമായ ഒരു കാര്യം താന്‍ ഇന്നുവരെ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി. പിണറായി വിജയനും ഞാനും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം അതാണെന്നും അദ്ദേഹം പറയുന്നതും യഥാര്‍ത്ഥ്യവും തമ്മില്‍ വ്യത്യാസമുണ്ടാവുമെന്നും സുധാകരൻ പറഞ്ഞു.
സാഹചര്യങ്ങളാവും പിണറായിയെ ഇത്ര ശക്തനാക്കിയതെന്നും കണ്ണൂര്‍ രാഷ്ട്രീയത്തില്‍ സിപിഎമ്മിന് കിട്ടിയ മേധാവിത്വം മറ്റൊരു ജില്ലയിലും സിപിഎമ്മിന് ലഭിച്ചിട്ടില്ലെന്നും കെ. സുധാകരൻ പറഞ്ഞു. പവര്‍ഫുള്ളായ ഒരു പ്രദേശത്തെ സിപിഎം നേതാവ് സ്വാഭാവികമായും പവര്‍ ഫുള്ളാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎമ്മിൽ സീതാറാം യച്ചൂരി ഉള്‍പ്പടേയുള്ള നേതാക്കള്‍ ഉണ്ടെങ്കിലും അവരൊന്നും പിണറായിയുടെ അത്ര പവര്‍ഫുള്‍ അല്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
Post Your Comments