തിരുവനന്തപുരം : കേരളത്തിനാവശ്യമായ ആരോഗ്യരക്ഷാ ഉപകരണങ്ങളും മരുന്നുകളും തദ്ദേശീയമായി തന്നെ നിര്‍മ്മിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ഇതിനായി വ്യവസായ, ആരോഗ്യ വകുപ്പുകള്‍ ചേര്‍ന്ന് സംയുക്ത പരിപാടി തയ്യാറാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് ആവശ്യമുള്ള മരുന്നുകളുടെ ശരാശരി 10 ശതമാനം മാത്രമാണ് കേരളത്തില്‍ നിര്‍മ്മിക്കുന്നത്. 90 ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് കെ.എം.എസ്.സി.എല്‍. വാങ്ങുന്നത്. കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനും വ്യവസായ വകുപ്പിന് കീഴിലുള്ള ഏജന്‍സികളും ചേര്‍ന്ന സംയുക്ത സംരംഭത്തെക്കുറിച്ചാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കുറഞ്ഞ നിരക്കില്‍ ആരോഗ്യ മേഖലയ്ക്ക് അവശ്യമായ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുകയും ആഭ്യന്തര വ്യവസായങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
Read Also : സംസ്ഥാനത്ത് ആറുകളിലും നദികളിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു, അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം
സംസ്ഥാനത്തെ പൊതുമേഖലാ, ചെറുകിട വ്യവസായ യൂണിറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ കെ.എം.എസ്.സി.എല്ലിന് നിലവില്‍ തന്നെ മുന്‍ഗണനാ നയമുണ്ട്. ഇത് കൂടുതല്‍ കാര്യക്ഷമമാക്കാനാണ് സംയുക്ത സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന ഫാര്‍മ പാര്‍ക്കില്‍ ഒട്ടേറെ വ്യവസായികള്‍ നിക്ഷേപത്തിന് താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments