Latest NewsNewsInternational

പ്രളയത്തിന് പിന്നാലെ പ്രധാന അണക്കെട്ട് തകരുമെന്ന ഭീഷണിയും: 160 കടന്ന് മരണം

ബെര്‍ലിന്‍: ജർമ്മനിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 160 ആയി ഉയർന്നതായി പോലീസ്. പടിഞ്ഞാറൻ യൂറോപ്പിലെ ദുരന്തത്തിൽ ആകെ 183 മരണങ്ങളുണ്ടായി. നദികള്‍ കരകവിഞ്ഞൊഴുകുകയും മിന്നല്‍ പ്രളയങ്ങള്‍ ഉണ്ടാകുകയും ചെയ്തതോടെ വലിയ നാശനഷ്ടമാണ് ഇരു രാജ്യങ്ങളിലും സംഭവിച്ചിരിക്കുന്നത്. പ്രളയത്തിന് പിന്നാലെ പ്രധാന അണക്കെട്ട് തകരുമെന്ന ഭീഷണിയും നേരിടുകയാണ് രാജ്യം.

എഴുപത് വര്‍ഷത്തിനിടയില്‍ ജര്‍മനിയിലുണ്ടായ ഏറ്റവും വലിയ പ്രളയമാണിത്. ജര്‍മനിയിലെ പ്രധാന ഡാമുകളിലൊന്നായ സ്റ്റീന്‍ബാച്ചല്‍ തകരുമെന്ന ഭീഷണി നിലനില്‍ക്കുന്നു. ഇത് മുന്നിൽ കണ്ട് പരിസര പ്രദേശങ്ങളിൽ നിന്നായി അയ്യായിരത്തിലധികം ആളുകളെ മാറ്റിപാർപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. നൂറ് കണക്കിന് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. മിക്ക സംസ്ഥാനങ്ങളിലും വൈദ്യുതി നിലച്ച അവസ്ഥയിലാണ്.

Also Read:ട്രയല്‍ റണ്‍ ഉള്‍പ്പെടെ വിജയകരമായി പൂര്‍ത്തിയാക്കിയ കുതിരാന്‍ തുരങ്കത്തിന് സുരക്ഷ പോരെന്ന് മുന്‍ കരാര്‍ കമ്പനി

പടിഞ്ഞാറൻ ജർമ്മനിയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നായ റൈൻ‌ലാൻ‌ഡ്-പാലറ്റിനേറ്റ്. നൂറുകണക്കിന് പേരെയാണ് പ്രളയത്തിൽ കാണാതായിരിക്കുന്നത്. മരണങ്ങളിൽ ഭൂരിഭാഗവും ജർമ്മനിയിലാണുള്ളത്. ജൂലൈ 14 നും 15 നും ഇടയിൽ ജർമനി 100 മില്ലിമീറ്ററിനും 150 മില്ലിമീറ്ററിനും ഇടയിൽ മഴ രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. യൂറോപ്പ് ഇതിനുമുമ്പ് കടുത്ത വെള്ളപ്പൊക്ക സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു, എന്നാൽ ഈ ജൂലൈയിലെ മഴ ജലത്തിന്റെ അളവും സമയവും കണക്കിലെടുക്കുമ്പോൾ ഇത് അസാധാരണമാണെന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button