തൃശൂർ : ട്രയല്‍ റണ്‍ ഉള്‍പ്പെടെ വിജയകരമായി പൂര്‍ത്തിയാക്കിയ കുതിരാന്‍ തുരങ്കത്തിന് സുരക്ഷ പോരെന്ന് റിപ്പോർട്ട്. കുതിരാന്‍ തുരങ്കം ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോഴാണ് വീണ്ടും പുതിയ സുരക്ഷാ പ്രശ്‌നം ഉയരുന്നത്. മുന്‍ കരാര്‍ കമ്പനിയാണ് തുരങ്കത്തിന് മതിയായ സുരക്ഷയില്ലെന്ന നിലപാട് സ്വീകരിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
തുരങ്കത്തിന്റെ 95 ശതമാനവും പൂര്‍ക്കിയാക്കിയ കരാര്‍ കമ്പനിയായ പ്രഗതി ആണ് ആരോപണവുമായി രംഗത്ത് എത്തിയത്. കുതിരാൻ തുരങ്കത്തിൽ വെള്ളം ഒഴുകാനും മണ്ണിടിച്ചില്‍ തടയാനും മതിയായ സംവിധാനമില്ലെന്നാണ് പ്രധാന ആക്ഷേപം. ഇപ്പോള്‍ നടക്കുന്നത് മിനുക്കല്‍ നടപടി മാത്രമാണ്, സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയില്ലെങ്കില്‍ ദുരന്തസാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.
ഓഗസ്റ്റ് ആദ്യവാരം തന്നെ തുരങ്കത്തിലൂടെ ഗതാഗതം അനുവദിച്ചേക്കും. പ്രവേശന കവാടത്തിനു മുകളിലെ മണ്ണും പാറയും സുരക്ഷിതമാക്കുകയാണ് ബാക്കിയുള്ള പ്രധാന ജോലി. മഴ അവസാനിച്ച ശേഷമേ ഇതു ചെയ്യാനാകൂ. സാമ്പത്തിക പ്രതിസന്ധിമൂലമാണ് പ്രഗതി പദ്ധതിയില്‍ നിന്നും പിന്‍മാറിയത്.
Post Your Comments