ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന് അംഗീകാരം നല്‍കി യൂറോപ്യന്‍ രാജ്യങ്ങള്‍. ഇതുവരെ 16 യൂറോപ്യന്‍ രാജ്യങ്ങള്‍ കൊവിഷീല്‍ഡിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. സെറം ഇന്‍സ്റ്റിറ്റിയൂട്ട് സി.ഇ.ഒ അദാര്‍ പൂനാവാലയാണ് ഇക്കാര്യം അറിയിച്ചത്.
ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, ഫിന്‍ലാന്‍ഡ്, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, ഐസ്‌ലാന്‍ഡ്, അയര്‍ലാന്‍ഡ്, ലാറ്റിവിയ, നോര്‍ത്ത്‌ലാന്‍ഡ്, സ്ലോവേനിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളാണ് കൊവിഷീല്‍ഡിന് അംഗീകാരം നല്‍കിയിരിക്കുന്നത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഈ രാജ്യങ്ങളിലേയ്ക്ക് പ്രവേശനാനുമതി ലഭിക്കും. ഈ രാജ്യങ്ങളിലേയ്ക്ക് പോകുന്നവര്‍ക്ക് ഇതൊരു ശുഭവാര്‍ത്തയായിരിക്കുമെന്ന് അദാര്‍ പൂനവാല ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ സ്വീകരിക്കുന്ന വാക്‌സിനുകള്‍ കൊവിഷീല്‍ഡും കൊവാക്‌സിനുമാണ്. ഈ സാഹചര്യത്തില്‍ കൊവിഷീല്‍ഡിനും കൊവാക്‌സിനും അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ യൂറോപ്യന്‍ യൂണിയന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഈ രണ്ട് വാക്‌സിനുകള്‍ക്കും അംഗീകാരം ലഭിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നുളള യാത്രക്കാര്‍ക്ക് ഈ രാജ്യങ്ങളില്‍ പ്രവേശനം ബുദ്ധിമുട്ടാകും. ഈ സാഹചര്യത്തിലാണ് നയതന്ത്ര തലത്തില്‍ ഇന്ത്യ യൂറോപ്യന്‍ യൂണിയന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയത്.
Post Your Comments