കുമളി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. കുമളി അമരാവതി കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ മനു മനോജ് (31) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. രാത്രിയില്‍ മദ്യപിച്ചെത്തിയ മനു 13-കാരിയായ പെണ്‍കുട്ടി താമസിക്കുന്ന വീടിന്റെ വാതില്‍ തള്ളിത്തുറന്ന് അതിക്രമിച്ച് അകത്ത് കയറി. തുടര്‍ന്ന് കടന്നുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി അയല്‍വക്കത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ മനുവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
Read Also : വീട്ടമ്മയുടെ കട ജിസിഡിഎ അടപ്പിച്ചു, സാധനങ്ങൾ വാരി പുറത്തിട്ടു: പ്രസന്നയ്ക്ക് കൈത്താങ്ങുമായി എം എ യൂസഫലി
പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തിയതായി കുമളി പോലീസ് അറിയിച്ചു. മുൻപും
സമാനമായ കേസില്‍ മനു പ്രതിയായിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഇയാള്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പിന്നീട് ആ പെണ്‍കുട്ടിയെ തന്നെയാണ് ഇയാള്‍ വിവാഹം കഴിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments