ഗുവാഹത്തി: ലഹരി ഉപയോഗത്തിനെതിരെ വിട്ടുവീഴ്ചയില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഇതിന്റെ ഭാഗമായി ഒറ്റ ദിവസം പിടികൂടിയ കോടികളുടെ ലഹരി വസ്തുക്കള്‍ അദ്ദേഹം പൊതുജനമധ്യത്തില്‍ തീയിട്ട് നശിപ്പിച്ചു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
അസമിനെ ലഹരിമുക്തമാക്കുന്നതിന്റെ ഭാഗമായി വലിയ രീതിയിലുള്ള പരിശോധനയാണ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്നത്. പരിശോധനകളുടെ ഭാഗമായി കഴിഞ്ഞ ദിവസം മാത്രം കോടികള്‍ വിലമതിക്കുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയത്. ഇത്തരത്തില്‍ പിടികൂടിയ 170 കോടിയുടെ ലഹരി വസ്തുക്കള്‍ തീയിട്ട് നശിപ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
11.8 കിലോ മോര്‍ഫിന്‍, 2.89 കിലോ ക്രിസ്റ്റല്‍ മെത്, 3.47 കിലോ ഹെറോയിന്‍, 102.91 കിലോ കഞ്ചാവ്, 2,03,384 ലഹരി ഗുളികകള്‍ എന്നിവയാണ് നശിപ്പിച്ചത്. ദിഫു, ഗോലഘട്ട് എന്നിവിടങ്ങളില്‍ നിന്നുമാണ് കോടികള്‍ വിലമതിക്കുന്ന ലഹരി വസ്തുക്കള്‍ പിടികൂടിയത്. വരും ദിവസങ്ങളിലും അസമില്‍ പരിശോധന വ്യാപകമായി തുടരുമെന്ന് അധിതൃതര്‍ അറിയിച്ചു.
Post Your Comments