ന്യൂഡൽഹി: കോൺഗ്രസിന്റെ ലോക്‌സഭ, രാജ്യസഭ സമിതികൾ പുനസംഘടിപ്പിച്ചു. ‘ഗ്രൂപ്പ് 23’ നേതാക്കളെ ഉൾപ്പെടുത്തിയാണ് കോൺഗ്രസ്. ശശി തരൂർ, മനീഷ് തിവാരി എന്നിവരെയാണ് ലോക്‌സഭ സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആനന്ദ് ശർമ്മ രാജ്യസഭ ഉപനേതാവായി തുടരും. പുനസംഘടന നടക്കാനിരിക്കേയാണ് നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കളെ പാർലമെൻറ് സമിതികളിലേക്ക് പരിഗണിച്ചത്.
ലോക്‌സഭ പ്രതിപക്ഷ നേതാവായി അധിർ രഞ്ജൻ ചൗധരിയും ഉപനേതൃ സ്ഥാനത്ത് തരുൺ ഗോഗോയും തുടരും. കൊടിക്കുന്നിൽ സുരേഷ് ലോക്‌സഭാ ചീഫ് വിപ്പ് സ്ഥാനത്ത് തുടരും. മല്ലികാർജ്ജുൻ ഖാർഗെയാണ് രാജ്യസഭ നേതാവ്. ജയ്‌റാം രമേശ് രാജ്യസഭയിലെ ചീഫ് വിപ്പായി. കെ സി വേണുഗോപാൽ,പി ചിദംബരം, അംബിക സോണി എന്നിവർ രാജ്യസഭ സമിതിയിലിടം നേടി. പൊതുവിഷയങ്ങളിൽ ഇരുസഭകളിലും സമാന നിലപാട് വേണമെന്നും ഇതിനായി സംയുക്ത ചർച്ചയാകാമെന്നും ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നിർദ്ദേശം നൽകി.
Post Your Comments