ന്യൂഡൽഹി : പഞ്ചാബിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായതോടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് രാഹുൽ ഗാന്ധി. കോണ്‍ഗ്രസിന് ശക്തമായ സാന്നിധ്യമുള്ള ഇടങ്ങളില്‍ പാര്‍ട്ടി ഫോക്കസ് ചെയ്യണമെന്ന നിര്‍ദേശമാണ് രാഹുലിന് പ്രശാന്ത് കിഷോര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. അതിലൊന്നാണ് കര്‍ണാടക.
കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കര്‍ണാടകത്തില്‍ ഉണ്ടായ വിഭാഗീയത പരിഹരിക്കുകയാണ് അടുത്ത ലക്ഷ്യം. ഇതിനായി ഡികെ ശിവകുമാറിനെയും സിദ്ധരാമയ്യയെയും ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. 2023ല്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നാണ് ശിവകുമാറിനോട് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതിന് വിഭാഗീയത അവസാനിപ്പിക്കേണ്ടതുണ്ട്.
എംഎല്‍എമാര്‍ ചേരിതിരിഞ്ഞ് മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കുന്നതാണ് പ്രശ്‌നം. സിദ്ധരാമയ്യയെ ഒരു വിഭാഗം എംഎല്‍എമാര്‍ അടുത്ത മുഖ്യമന്ത്രിയായി ഉയര്‍ത്തി കാണിച്ചിരുന്നു. ഇത് ഡികെ വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി ദിനേഷ് ഗുണ്ടുറാവുവും ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.
Post Your Comments