തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് മാത്രം നല്‍കുന്ന ഇളവുകള്‍ കോവിഡ് മൂന്നാം തരംഗത്തെ ക്ഷണിച്ചു വരുത്തലാണെന്നും ഇളവുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ വിമർശനത്തെ സംസ്ഥാന സര്‍ക്കാര്‍ ഗൗരവകരമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐഎംഎയുടെ അഭ്യര്‍ത്ഥന മാനിച്ച് അശാസ്ത്രീയ ഇളവുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് മുരളീധരൻ പറഞ്ഞു. മരണനിരക്ക് കുതിച്ചുയരുന്ന സംസ്ഥാനം മൂന്നുദിവസത്തേക്ക് മാത്രം തുറക്കുന്നത് തീക്കളിയാണെന്നും ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള തദ്ദേശ സ്ഥാപനങ്ങളില്‍ പോലും ഒറ്റ ദിവസത്തേക്ക് ഇളവ് നല്‍കുന്നത് തീര്‍ത്തും അശാസ്ത്രീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബക്രീദിനോടനുബന്ധിച്ച് ലോക്ക് ഡൗണ്‍ ഇളവുകള്‍ നല്‍കിയതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഐ.എം.എ രൂക്ഷമായ വിമര്‍ശനമാണ് ഉയർത്തിയത്. സര്‍ക്കാര്‍ തീരുമാനം തെറ്റാണെന്ന് ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അനവസരത്തില്‍ കേരളമെടുത്ത തീരുമാനം അനാവശ്യമാണെന്നും ഇളവുകള്‍ നല്‍കികൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്നും ഐഎംഎ വ്യക്തമാക്കി.
Post Your Comments