ന്യൂഡല്‍ഹി : 12-18 വയസ് പ്രായമുള്ള കുട്ടികള്‍ക്കായുള്ള സൈഡസ് കാഡില വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായതായും ഉടന്‍ ലഭ്യമാകുമെന്നും കേന്ദ്ര സര്‍ക്കാര്‍.
‘സിഡസ് കാഡില വികസിപ്പിച്ച ഡിഎന്‍എ വാക്സിന്‍ 12-18 വയസ് പ്രായമുള്ളവര്‍ക്കുള്ള ക്ലിനിക്കല്‍ ട്രയല്‍ വിജയകരമായി പൂര്‍ത്തിയാക്കി’, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറി സത്യേന്ദ്ര സിംഗ് പറഞ്ഞു,
വിദഗ്ധര്‍ വാക്സിന്‍ അനുവദിക്കുമ്പോൾ കുട്ടികള്‍ക്ക് രോഗപ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിന് റോഡ് മാപ്പ് തയ്യാറാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന്റെ അനുമതിയോടെ 45 മുതല്‍ 60 ദിവസത്തിനുള്ളില്‍ സൈക്കോവ്-ഡി വാക്സിന്‍ പുറത്തിറക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണെന്ന് സിഡസ് കാഡില ജൂലൈ ഒന്നിന് പറഞ്ഞിരുന്നു.
അതേസമയം 12 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഉടന്‍ രോഗപ്രതിരോധ കുത്തിവയ്പ് നല്‍കണമെന്നാവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു.
Post Your Comments