കൊണ്ടോട്ടി: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ച കേസില്‍ കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച സംഘത്തിലെ മുഖ്യപ്രതിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍. മുഖ്യകണ്ണി കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് കൊടപ്പനാട് വീട്ടില്‍ സജിമോന്‍ എന്ന സാജി (42), കൊടുവള്ളി എളേറ്റില്‍ കിഴക്കോത്ത് ഒയലക്കുന്നത്ത് വീട്ടില്‍ ഒ.കെ. മുഹമ്മദ് മുനവ്വര്‍ (28) എന്നിവരെയാണ് കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷ്റഫിെന്റ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
സംഭവ ദിവസം പിടികൂടിയ രണ്ടര കിലോ സ്വര്‍ണവുമായി ബന്ധപ്പെട്ട് കസ്റ്റംസ് റെയ്ഡ് നടത്തിയ ഒ.കെ. സലാമിെന്റയും ജലീലിെന്റയും ബന്ധുവാണ് പിടിയിലായ ഒ.കെ. മുഹമ്മദ് മുനവ്വര്‍. ഇയാള്‍ ഏകരൂരിലെ ഭാര്യ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. സംഭവ ദിവസം കൊടുവള്ളി സംഘം സഞ്ചരിച്ച ഇന്നോവ കാറും ഇയാളില്‍നിന്ന് കണ്ടെടുത്തു.
Post Your Comments