COVID 19Latest NewsKeralaNews

‘ഇളവുകൾ നൽകിയത് വ്യാപാരികൾ ചോദിച്ചിട്ട്, കുറ്റം പെരുന്നാളിന്’: ലോക്ക്ഡൗൺ ഇളവുകൾ ചർച്ചയാക്കി സോഷ്യൽ മീഡിയ

കൊച്ചി: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസം ഇളവുകൾ പ്രഖ്യാപിച്ച സർക്കാരിന്റെ നിലപാടിനെ വിമർശിച്ച് സോഷ്യൽ മീഡിയ. ഒമാനിലെയും കേരളത്തിലെയും അവസ്ഥകൾ താരതമ്യം ചെയ്താണ് ട്രോളുകളും വിമർശനങ്ങളും ഉയരുന്നത്. ഒമാനിൽ ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, കേരളത്തിൽ ടി.പി.ആർ പത്തിൽ താഴാതെ നിൽക്കുമ്പോഴും ഞായർ അടക്കമുള്ള മൂന്ന് ദിവസം അടുപ്പിച്ച് ബക്രീദ് പ്രമാണിച്ച് എല്ലാ കടകൾക്കും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയ സർക്കാർ നിലപാടിനെതിരെയാണ് വിമർശനം ഉയരുന്നത്.

ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസമാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 18, 19, 20 തീയതികളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ‘ബക്രീദ് പ്രമാണിച്ച് കൊറോണക്ക് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു കേരള സർക്കാർ, അഥവാ നമ്പർ വൺ സർക്കാർ’ എന്നാണ് സോഷ്യൽ മീഡിയകളിൽ നിറയുന്ന പരിഹാസം. ബ​ക്രീ​ദി​ന് ലോ​ക്ക്ഡൗ​ണി​ൽ ഇ​ള​വു​ക​ൾ ന​ല്‍​കുകയും ഓ​ണ​ത്തി​നും ക്രി​സ്മ​സി​നും അ​ട​ച്ചി​ട​ല്‍ നടത്തുകയും ചെയ്യുന്ന​താ​ണ് സം​സ്ഥാ​ന​ സർക്കാരിന്റെ രീ​തി​യെ​ന്ന ആരോപണ​വു​മാ​യി കേന്ദ്രമന്ത്രി വി മുരളീധരൻ അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു. ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ളെ സ​ര്‍​ക്കാ​ര്‍ രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന ആരോപണമാണ് വി മുരളീധരൻ അടക്കമുള്ളവർ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

Also Read:ഇന്ത്യയ്‌ക്കെതിരായ ഏകദിന-ടി20 പരമ്പര: 23 അംഗ ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മദ്യശാലകൾ തുറന്നു പ്രവർത്തിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് മദ്യശാലകൾ നാളെ തുറന്ന് പ്രവർത്തിക്കുന്നത്. ലോക്ക്ഡൗൺ ഇളവുകൾ ഉള്ള പ്രദേശങ്ങളിലെ മദ്യശാലകളാണ് തുറന്ന് പ്രവർത്തിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും. രാത്രി 8 മണിവരെയാണ് കടകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക.

‘പെരുന്നാൾ പ്രമാണിച്ച് ലോക്ക്ഡൗണിൽ ഇളവ്. കേൾക്കുമ്പോൾ ആവശ്യം ഉന്നയിച്ച പണ്ഡിതർക്കും വ്യാപാരികൾക്കും ആശ്വാസിക്കാം. പക്ഷേ ഒരു പ്രശ്നമുണ്ട്, ഇതിന് ശേഷം കൊവിഡ് രൂക്ഷമായാൽ കുറ്റം മുഴുവൻ ആരുടെ ചുമലിൽ വരുമെന്ന് പറയണ്ടല്ലോ ? ഏൽക്കാൻ തയ്യാറായി കൊള്ളുക’ എന്നാണു ഒരാളുടെ നിരീക്ഷണം. അതേസമയം, സർക്കാർ തീരുമാനത്തെ വിവാദമാക്കാൻ മനഃപൂർവ്വം ശ്രമിക്കുകയാണെന്നും ഒരു വിഭാഗം ആളുകൾ ചൂണ്ടിക്കാട്ടി. ‘വ്യാപാരികൾ കട തുറക്കാൻ അവസരം ചോദിച്ചു, അതുകൊണ്ടു അവർക്കായി അനുമതി നൽകിയപ്പോൾ കുറ്റം പെരുന്നാളിന്’ ആണെന്ന് വീക്ഷിക്കുന്നവരും ഉണ്ട്. ‘തർക്കിക്കുന്ന സുഹൃത്തുക്കളെ ഇത് അങ്ങേയറ്റം ഗതികെട്ട വ്യാപാരികൾക്കായി കിട്ടിയ ഇളവാണ്. വ്യാപാരികൾ എന്നാൽ എല്ലാ മതക്കാരും ഉണ്ടാകും. ദയവ് ചെയ്തു കുത്തിത്തിരിപ്പ് ഉണ്ടാക്കല്ല്’ എന്ന് പറയുന്നവരുമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button