Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNewsIndia

പ്രധാനമന്ത്രി തൊഴിൽദാന പദ്ധതി: സംസ്ഥാനത്ത് സംരംഭങ്ങൾക്കായി നൽകിയത് 252 കോടി രൂപ

കൊച്ചി: സംസ്ഥാനത്തെ സൂക്ഷ്മ–ചെറുകിട ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി തൊഴിൽദാന പദ്ധതിയിലൂടെ (പിഎംഇജിപി) സബ്‌സിഡിയായി നൽകിയത് 252 കോടി രൂപയെന്ന് വിവരാവകാശ രേഖ. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഏഴു വർഷത്തിനിടയിൽ പതിനായിരത്തിലധികം യൂണിറ്റുകൾക്ക് ഈ പണം വിതരണം ചെയ്‌തുവെന്നാണ് വിവരാവകാശ രേഖയിൽ വ്യക്തമാകുന്നത്.

സംരംഭകർക്ക് ആവശ്യമായ പണം ഉറപ്പാക്കാൻ സൂക്ഷ്മ–ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയം ആരംഭിച്ചതാണ് പിഎംഇജിപി. വായ്പയോടൊപ്പം സബ്സിഡിയും ഗുണഭോക്താക്കള്‍ക്ക് ലഭിക്കുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ചെറിയ സംരംഭങ്ങളിലൂടെ തൊഴിൽ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഖാദി ഗ്രാമ വ്യവസായ കമ്മീഷനാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല. നഗര പ്രദേശങ്ങളിലെ അപേക്ഷകള്‍ ജില്ലാ വ്യവസായ കേന്ദ്രവും, ഗ്രാമ പ്രദേശങ്ങളിൽ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡുമാണ് പരിശോധിച്ചു നടപടികള്‍ സ്വീകരിക്കുന്നത്.

Also Read:പെരുന്നാൾ: ഉത്സവം പോലെ ആഘോഷിക്കാന്‍ അനുവദിക്കില്ലെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍

ഏഴു വർഷത്തിനിടയിൽ പതിനായിരത്തിലധികം യൂണിറ്റുകൾക്ക് പണം വിതരണം ചെയ്തുവെന്ന് വിവരാവകാശ രേഖയിൽ വ്യക്തമാകുന്നു. ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ, ജില്ലാ വ്യവസായ കേന്ദ്രം, കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, കയർ എന്നിവയിൽ ലഭിച്ച മുഴുവൻ അപേക്ഷകളുടെയും കണക്കുകളെടുത്ത് പരിശോധിച്ചാൽ ഓരോ വർഷവും എത്ര തുക വീതം ചിലവഴിച്ചുവെന്ന് വ്യക്തമാകുന്നു.

വിവരാവകാശനിയമ പ്രകാരം 2016-17 സാമ്പത്തിക വർഷം ലഭിച്ചത് 3757 അപേക്ഷകളായിരുന്നു, ഇതിൽ 680 യൂണിറ്റുകൾക്കായി 1271.04 ലക്ഷം രൂപയും 2017-18 ൽ 1263 യൂണിറ്റുകൾക്ക് 2742.63 ലക്ഷവും വിതരണം ചെയ്തു. അന്നേവർഷം ലഭിച്ച അപേക്ഷകൾ കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയായിരുന്നു, 7022. 2018-19 സാമ്പത്തിക വർഷം 2448 യൂണിറ്റുകൾക്കായി 5334.36 ലക്ഷം രൂപ അനുവദിച്ചു. 2019-20 ൽ 2418 യൂണിറ്റുകൾക്ക് 5244.96 ലക്ഷം രൂപ വിതരണം ചെയ്തു. 2020-21 സാമ്പത്തിക വർഷം 5217.66 ലക്ഷം വിതരണം ചെയ്തത് 2386 യൂണിറ്റുകൾക്കായി ആയിരുന്നു. 2014-15 സാമ്പത്തിക വർഷം 1344 യൂണിറ്റുകൾക്ക് 2678.85 ലക്ഷവും, 2015-16 ൽ 1369 യൂണിറ്റുകൾക്ക് 2720.48 ലക്ഷവും വിതരണം ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button