ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ക്ക് തടസ്സം നില്‍ക്കുന്നത് ആര്‍.എസ്.എസ് ആശയ മേല്‍ക്കോയ്മ ആണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മറ്റ് രാജ്യങ്ങളോടെന്ന പോലെ ഇന്ത്യയുമായും സൗഹൃദം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പിന്തുടരുന്ന ആര്‍.എസ്.എസ് ആശയങ്ങള്‍ അതിനു തടസ്സമാവുന്നു എന്നും താഷ്‌കെന്റിലെ സെന്‍ട്രല്‍ സൗത്ത് ഏഷ്യന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ വാര്‍ത്താ ഏജന്‍സിയുടെ ചോദ്യത്തിനു പാക് പ്രധാനമന്ത്രി വെളിപ്പെടുത്തി.
സൈന്യത്തിന് നേരെ ആക്രമണം നടത്താന്‍ താലിബാന്‍ ഭീകരര്‍ക്ക് പാകിസ്താന്‍ സഹായം നല്‍കുന്നതായി കഴിഞ്ഞ ദിവസം അഫ്ഗാന്‍ വൈസ് പ്രസിഡന്റ് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഭീകരതയും, ചര്‍ച്ചയും ഒന്നിച്ച് പോകുമോയെന്ന് ഇമ്രാനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചത്. ഇതിനു ശേഷമുള്ള അഫ്ഗാന്‍ വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാതെ ഇമ്രാന്‍ ഖാന്‍ നടന്നു നീങ്ങുകയായിരുന്നു.
Read Also: സ്വര്‍ണക്കടത്ത് സംഘത്തിലെ മുഖ്യ പ്രതിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍
അതേസമയം അഫ്ഗാനിസ്ഥാന് പാകിസ്ഥാന്റെ ഭീഷണി. താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ ഏത് രീതിയിലുള്ള ആക്രമണം നടത്തിയാലും തിരിച്ചടിയുണ്ടാകുമെന്ന് പാകിസ്ഥാന്‍ വ്യോമസേന ഭീഷണിമുഴക്കിയതായി അഫ്‌ഗാനിസ്ഥാന്‍ ഉപരാഷ്ട്രപതി അമ്രുള്ള സലേ. ‘താലിബാനെ സ്പിന്‍ ബോള്‍ഡാക്ക് പ്രദേശത്ത് നിന്ന് പുറത്താക്കാനുള്ള ഏതൊരു നീക്കത്തെയും പാകിസ്ഥാന്‍ വ്യോമസേന നേരിടുകയും പിന്തിരിപ്പിക്കുകയും ചെയ്യുമെന്ന് പാകിസ്ഥാന്‍ വ്യോമസേന അഫ്ഗാന്‍ സൈന്യത്തിനും വ്യോമസേനയ്ക്കും ഔദ്യോഗിക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്,” സലേ തന്റെ ട്വിറ്ററില്‍ കുറിച്ചു.
Post Your Comments