ഇസ്ലാമാബാദ് : മറ്റ് രാജ്യങ്ങളോടെന്ന പോലെ ഇന്ത്യയുമായും സൗഹൃദം പുലർത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ ചർച്ചകൾക്ക് തടസ്സം നിൽക്കുന്നത് ആർഎസ്എസ് പ്രത്യയശാസ്ത്രമാണെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു.
Read Also : ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാൻ ചില രഹസ്യ പരിഹാരങ്ങൾ
ഭീകരതയും, ചർച്ചയും ഒന്നിച്ച് പോകുമോയെന്നുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇമ്രാൻ ഖാൻ. സൈന്യത്തിന് നേരെ ആക്രമണം നടത്താൻ താലിബാൻ ഭീകരർക്ക് പാകിസ്താൻ സഹായം നൽകുന്നതായി കഴിഞ്ഞ ദിവസം അഫ്ഗാൻ വൈസ് പ്‌സിഡന്റ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം.
‘നല്ല അയൽക്കാരായി തുടരാൻ പാകിസ്താനും ആഗ്രഹിക്കുന്നുണ്ടെന്നാണ് ഇന്ത്യയോട് പറയാനുള്ളത്. എന്നാൽ എന്ത് ചെയ്യാനാകും. ആർഎസ്എസ് പ്രത്യയ ശാസ്ത്രമാണ് ഇതിന് തടസ്സമാകുന്നത്’, ഇമ്രാൻ ഖാൻ പറഞ്ഞു.
Post Your Comments