വെസ്റ്റിൻഡീസ് പര്യടനം: ഫിഞ്ച് പുറത്ത്

ജമൈക്ക: വെസ്റ്റിൻഡീസ് പര്യടനത്തിൽ ഓസ്‌ട്രേലിയയ്ക്ക് വീണ്ടും തിരിച്ചടി. കാൽമുട്ടിന് പരിക്കേറ്റ ക്യാപറ്റൻ ആരോൺ ഫിഞ്ചിന് ഏകദിന പരമ്പര നഷ്ടമാവുമെന്ന് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിൽ ബാറ്റിങിനിറങ്ങുമ്പോൾ കടുത്ത വേദനയെ തുടർന്ന് താരം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

വൈസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ടീമിന്റെ ഭാഗമല്ലാത്തതിനാൽ ടീമിന് പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടി വരും. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ജൂലൈ 20ന് ആരംഭിക്കും. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര 4-1ന് വെസ്റ്റിൻഡീസ് സ്വന്തമാക്കിയിരുന്നു. അഞ്ചാം ടി20യിൽ 16 റൺസിനാണ് വിൻഡീസ് ഓസീസിനെ തകർത്തത്.

Read Also:- പാകിസ്ഥാനെതിരായ മത്സരം ആവേശകരവും സമ്മർദ്ദവും നിറഞ്ഞതാണ്, എന്നാൽ ഞങ്ങളിപ്പോൾ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല: ഭുവി

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുക്കാനെ സാധിച്ചൊള്ളു. 34 പന്തിൽ 79 റൺസ് നേടിയ എവിൻ ലൂയിസിന്റെ തകർപ്പൻ പ്രകടനമാണ് വിൻഡീസിന് ഉയർന്ന സ്കോർ സമ്മാനിച്ചത്.

Share
Leave a Comment