COVID 19Latest NewsKeralaNews

കോവിഡ് കാലത്തെ ക്രൂരത: ഡ്രൈവർമാർക്ക് മാത്രം പിഴയിട്ടത് 19.35 കോടി

തൊ​ടു​പു​ഴ: കോ​വി​ഡ് കാ​ല​ത്തും പൊതുജനങ്ങളോടുള്ള ക്രൂരത തുടരുന്നു. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളിൽ ഇളവുകൾ വരുത്താൻ തയ്യാറാകാതെ സർക്കാർ. ഒ​രു​വ​ര്‍​ഷ​ത്തി​നി​ടെ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക്​ മോ​ട്ടോര്‍ വാ​ഹ​ന​വ​കു​പ്പ്​ പി​ഴ​യി​ട്ട​ത്​ 19.35 കോ​ടി. 2020 ഏ​പ്രി​ല്‍ മു​ത​ല്‍ ഈ ​വ​ര്‍​ഷം മേ​യ്​ വ​രെ​യാ​ണ്​ 19,35,12,065 രൂ​പ പി​ഴ ചു​മ​ത്തി​യ​ത്. സാധാരണക്കാരായ മനുഷ്യരാണ് ഇതിന്റെ ഇരകളായവരിൽ ഭൂരിഭാഗവും.

Also Read:വിരൽ തുമ്പത്ത് ഘടിപ്പിച്ച് വിയര്‍പ്പില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഉപകരണവുമായി ശാസ്ത്രജ്ഞർ

ഏറ്റവുമധികം കോവിഡ് രൂക്ഷമായ മുൻ വ​ര്‍​ഷം മാ​ര്‍​ച്ചി​ല്‍ ലോ​ക്​​ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​വി​ല്‍ വ​രു​ക​യും പൊ​തു​ഗ​താ​ഗ​തം താ​ല്‍​ക്കാ​ലി​ക​മാ​യി നി​ല​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌​ വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത്​ പ​രി​മി​ത​മാ​യി​രു​ന്ന മാ​സ​ങ്ങ​ളി​ല്‍​പോ​ലും ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ വലിയ തോതിൽ ഉയർന്നിട്ടുണ്ടായിരുന്നു.

ലോക്ഡൗൺ കാലഘട്ടത്തിൽ ഗതാഗതം കുറഞ്ഞെങ്കിലും നി​ര​ത്തി​ലി​റ​ങ്ങി​യ വാ​ഹ​ന​ങ്ങ​ള്‍ പ​ല​തി​നും നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക്​ ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​ന്നു. അ​മി​ത​വേ​ഗം, സി​ഗ്​​ന​ല്‍ തെ​റ്റി​ക്കു​ക, അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വി​ങ്, സീ​റ്റ്​​ബെ​ല്‍​റ്റും ഹെ​ല്‍​മ​റ്റും ധ​രി​ക്കാ​തി​രി​ക്ക​ല്‍ തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കാ​ണ്​ പ്ര​ധാന​മാ​യും പി​ഴ ഈടാ​ക്കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button