Latest NewsUAENewsInternationalGulf

നിയമം ലംഘിച്ച് സ്‌കൂൾ ബസുകളെ മറികടക്കുന്നവർക്ക് പിഴ ചുമത്തും: മുന്നറിയിപ്പുമായി സൗദി അറേബ്യ

റിയാദ്: നിയമം ലംഘിച്ച് സ്‌കൂൾ ബസുകളെ മറികടക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. വിദ്യാർത്ഥികളെ ഇറക്കുന്നതിനോ, കയറ്റുന്നതിനോ ആയി സ്‌കൂൾ ബസുകൾ റോഡിൽ നിർത്തുന്ന അവസരത്തിൽ അവയെ മറികടക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമലംഘകർക്ക് 3000 മുതൽ 6000 റിയാൽ വരെ പിഴ ചുമത്തുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

Read Also: യുഎഇയിൽ ഇനി തൊഴിൽ കരാറുകൾ മിനിറ്റുകൾക്കകം ലഭിക്കും

സ്‌കൂൾ ബസുകൾ റോഡിൽ നിർത്തുന്ന അവസരത്തിൽ മറ്റു വാഹനങ്ങൾ അവയെ മറികടക്കരുതെന്ന നിയമം മറ്റു ഡ്രൈവർമാർ കർശനമായി പാലിക്കണം. സ്‌കൂൾ ബസുകളിൽ നിന്ന് ഇറങ്ങുന്നവരും, സ്‌കൂൾ ബസുകളിലേക്ക് കയറുന്നവരുമായ വിദ്യാർത്ഥികൾക്ക് സുരക്ഷിതരായി റോഡ് മുറിച്ച് കടക്കുന്നതിനായാണ് ഇത്തരം ഒരു നിയമം ആവിഷ്‌ക്കരിച്ചത്. വാഹനങ്ങളിൽ നിന്ന് സുരക്ഷിതരായി ഇറങ്ങുന്നതിനെക്കുറിച്ചും, സുരക്ഷിതരായി വാഹനങ്ങളിൽ കയറുന്നതിനെക്കുറിച്ചും, സുരക്ഷ ഉറപ്പ് വരുത്തിക്കൊണ്ട് റോഡ് മുറിച്ച് കടക്കുന്നതിനെക്കുറിച്ചും കുട്ടികൾക്ക് ബോധവത്കരണം നൽകാനും അധികൃതർ നിർദ്ദേശം നൽകി.

Read Also: രാത്രിയില്‍ സ്ത്രീകളെ വിലക്കുന്നതെന്തിന് ? എത്രകാലം പെണ്‍കുട്ടികളെ പൂട്ടിയിടും ? രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button