അടിമാലി: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്‍കിയ സ്‌കൂള്‍ ബസ് ഡ്രൈവര്‍ അടക്കം രണ്ടുപേർ പൊലീസ് പിടിയിൽ. ഇരുമ്പുപാലം ഒഴുവത്തടം ചില്ലിതോട് കക്കാട്ടില്‍ അശ്വിന്‍ ശശി (24) ഇരുമ്പുപാലം അറക്കക്കുടി വര്‍ഗ്ഗീസ് (ജോജു, 41 ) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. അശ്വിനെ പൊലീസും ജോജുവിനെ എക്‌സൈസുമാണ് അറസ്റ്റ് ചെയ്തത്.
വാളറയിലെ പ്രമുഖ സര്‍ക്കാര്‍ സ്‌കൂളില്‍ ആണ് കേസിനാസ്പദമായ സംഭവം. ഇവിടെ യുവജനോത്സവം നടന്നപ്പോള്‍ മദ്യ ലഹരിയിലായിരുന്ന ഏതാനും വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ പിടികൂടിയിരുന്നു. സ്‌കൂളില്‍ കുട്ടികളെ ജീപ്പില്‍ കൊണ്ടുവിടുന്ന അശ്വിന്‍ ശശിയാണ് മദ്യം നല്‍കിയതെന്ന് ചോദ്യം ചെയ്യലിൽ ഇവർ പറഞ്ഞു. വിവരം പിന്നീട് പി.ടി.എ കമ്മറ്റിയെ അറിയിച്ചു. നാട്ടുകാരും അധ്യാപകരും അശ്വിന്‍ ശശിയെ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന്, പൊലീസിന് കൈമാറുകയായിരുന്നു. പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ അടിമാലിയിലെ പ്രമുഖ സ്‌കൂളിലെ ബസ് ഡ്രൈവറായ ജോജുവാണ് മദ്യം നല്‍കിയതെന്ന് ഇയാൾ പറഞ്ഞു.
Read Also : പ്രണയം നിരസിച്ചതിന് ട്രെയിന് മുന്നിൽ തള്ളിയിട്ട് ക്രൂരമായ കൊല : പ്രതിയെ പിടികൂടാനാവാതെ പോലീസ്
പ്രദേശത്തെ സര്‍ക്കാര്‍, മാനേജ്‌മെന്റ് സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം കൂടുതലാണെന്ന് നേരത്തെയും ആക്ഷേപമുണ്ടായിരുന്നു. ഇതിനിടെയാണ് അടിമാലിയില്‍ രണ്ടുപേര്‍ പിടിയിലായത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments