
വാഷിംഗ്ടൺ : യുസി സാന്‍ ഡിയേഗോ ജേക്കബ്സ് സ്കൂള്‍ ഓഫ് എഞ്ചിനീയറിങിലെ ഏതാനും ഗവേഷകരാണ് വിയര്‍പ്പില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഉപകരണം വികസിപ്പിച്ചെടുത്തത്.
വിരല്‍ തുമ്പത്ത് ഘടിപ്പിക്കാവുന്ന ഒരു ചെറിയ വെയറബില്‍ സ്ട്രിപ്പാണ് ഇത്. ഉറങ്ങുമ്പോഴോ ജോലി ചെയ്യുമ്പോഴോ ഇത് ധരിക്കാം. വിരല്‍ വിയർക്കുമ്പോൾ വൈദ്യുതി ഉത്പാദിപ്പിക്കപ്പെടും. ഉപകരണത്തില്‍ ഞെക്കിയാല്‍ ഇത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് വര്‍ധിക്കും.
കംപ്യൂട്ടര്‍ ടൈപ്പിംഗോ മൗസ് ഉപയോഗമോ പോലുള്ള പ്രവൃത്തികള്‍ ചെയ്യുമ്പോൾ ഇത് ധരിച്ചാല്‍ ഒരു മണിക്കൂറില്‍ 30 മില്ലിജൂള്‍സ് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടും. ചെറിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഈ വൈദ്യുതി ഉപയോഗിക്കാം. 10 മണിക്കൂര്‍ നീളുന്ന ഉറക്കത്തില്‍ ഈ ഉപകരണം ധരിച്ചാല്‍ 400 മില്ലിജൂള്‍സ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കപ്പെടുക.
Post Your Comments