![](/wp-content/uploads/2021/07/afgan-envoy.jpg)
ഇസ്ലാമാബാദ്: പാകിസ്താനില്‍ അഫ്ഗാനിസ്താന്‍ സ്ഥാനപതിയുടെ മകളെ തട്ടിക്കൊണ്ടു പോയി. നജീബുള്ള അഖിലിലിന്റെ മകളെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. അഫ്ഗാനിസ്താന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
26കാരിയായ സില്‍സില അഖിലിലിയെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. ഇസ്ലാമാബാദിലെ ജിന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന സില്‍സിലയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോകുകയും ക്രൂരമായി ഉപദ്രവിക്കുകയുമായിരുന്നു. നിലവില്‍ സില്‍സില അഖിലില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തെ അഫ്ഗാനിസ്താന്‍ ഭരണകൂടം അപലപിച്ചു. പാകിസ്താനിലെ അഫ്ഗാന്‍ നയതന്ത്ര പ്രതിനിധികളുടെയും കുടുംബത്തിന്റെയും സുരക്ഷയില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ആശങ്ക അറിയിച്ചു. എത്രയും വേഗം ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കുറ്റവാളികളെ പിടികൂടണമെന്നും അഫ്ഗാനിസ്താന്‍ വിദേശകാര്യ മന്ത്രാലയം പാകിസ്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Post Your Comments