ഡൽഹി: ബക്രീദിന് ലോക്ക്ഡൗണിൽ ഇളവുകൾ നല്‍കുകയും ഓണത്തിനും ക്രിസ്മസിനും അടച്ചിടല്‍ നടത്തുകയും ചെയ്യുന്നതാണ് സംസ്ഥാന സർക്കാരിന്റെ രീതിയെന്ന ആരോപണവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. സംസ്ഥാന സർക്കാരിന്റെ ഈ രീതി ശരിയല്ലെന്നും ജനങ്ങളുടെ ബുദ്ധിമുട്ടുകളെ സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിഷേധിക്കുന്നവര്‍ക്ക് ലോക്ക്ഡൗണില്‍ ഇളവും ഇല്ലാത്തവര്‍ക്ക് ഇളവുമില്ലാത്ത സംസ്ഥാന സർക്കാരിന്റെ രീതികൾക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ബുദ്ധിശക്തി ഉപയോഗിച്ച് സംസ്ഥാനത്തെ കോവിഡിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും കേരളത്തിലെ ജനങ്ങളെ കുരുതി കൊടുക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.
Post Your Comments