Latest NewsNewsInternational

കിം ജോങ് ഉന്നിന്റെ ഹെയർ സ്റ്റൈൽ പരീക്ഷിച്ചാൽ ജയിൽ ഉറപ്പ്, നീല ജീൻസും സംഗീതവും നിഷിദ്ധം: ഉത്തരകൊറിയയിലെ വിചിത്ര നിയമങ്ങൾ

ഉത്തര കൊറിയയെ കുറിച്ച് അധികം ആർക്കും അറിയാത്ത ചില വസ്തുതകളുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടെയുള്ള നിയമങ്ങളിൽ ഒട്ടുമിക്കതും വിചിത്രമെന്ന് തോന്നിപ്പിക്കുന്നതാണ്. മരണമടഞ്ഞ സ്ഥാപകൻ കിം ഇൽ-സും ഇപ്പോഴും ഭരണകൂടത്തെ ആത്മാവിന്റെ രൂപത്തിൽ ഭരിക്കുന്നുവെന്ന് വിശ്വസിക്കുന്ന വിചിത്രമായ നിയമങ്ങളും സംവിധാനങ്ങളും രാജ്യത്തുണ്ട്. അത്തരത്തിൽ ചില വ്യത്യസ്തവും വിചിത്രവുമായ നിയമങ്ങൾ എന്തൊക്കെയെന്ന് നോക്കാം:

നമ്മുടെ നാടുകളിൽ പുരുഷനും സ്ത്രീക്കും ഇഷ്ടമുള്ള രീതിയിൽ മുടി മുറിക്കാനുള്ള അവകാശമുണ്ട്. എന്നാൽ, കൊറിയയിൽ ഇഷ്ടമുള്ള രീതിയിൽ ഹെയർസ്റ്റൈൽ പരീക്ഷിക്കാൻ സാധിക്കില്ല. നോർത്ത് കൊറിയ സർക്കാർ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി 28 ഹെയർസ്റ്റൈൽ അനുവദിച്ചിട്ടുണ്ട്. ഈ രീതിയിൽ മാത്രമേ മുടി വെട്ടാൻ സാധിക്കുകയുള്ളു. ഇതോടൊപ്പം, കിം ജോങ് ഉന്നിന്റെ ഹെയർസ്റ്റൈൽ ആരെങ്കിലും പരീക്ഷിച്ചാൽ അവരെ ജയിലിലടയ്ക്കാനുള്ള നിയമവും രാജ്യത്തുണ്ട്.

Also Read:ശബരിമല തീർത്ഥാടനം : ന​ട അ​ട​യ്ക്കു​ന്ന​തു​വ​രെ എ​ല്ലാ കടകളും തു​റ​ക്കാ​ന്‍ അ​നു​മ​തി

നോർത്ത് കൊറിയയിൽ ഉള്ളവർ ആരും തന്നെ നീല നിറത്തിലുള്ള ജീൻസ് ധരിക്കാൻ പാടില്ലെന്നാണ് നിയമം. ഇത്തരം ജീൻസുകൾ രാജ്യത്ത് ബാൻ ചെയ്തിരിക്കുകയാണ്. ബ്ലൂ കളർ ജീൻസ് അമേരിക്കൻ ഫാഷൻ ആണെന്നും അമേരിക്ക ശത്രു രാജ്യമായതിനാൽ അമേരിക്കയുടെ ഫാഷൻ പോലും ഉപയോഗിക്കരുതെന്നുമാണ് ഇവിടുത്തെ നിയമം. ഉത്തരകൊറിയൻ കലണ്ടർ അതിന്റെ സ്ഥാപകൻ കിം ഇൽ-സുങിന്റെ ജനനത്തീയതിയെ അടിസ്ഥാനമാക്കിയുള്ളതാണ്.

രാജ്യത്ത് ആകെ മൂന്ന് ടെലിവിഷൻ ചാനലുകളാണുള്ളത്. ചാനലുകളിൽ വരുന്ന എല്ലാ പ്രോഗ്രാമുകളും നിയന്ത്രിക്കുന്നത് സർക്കാർ തന്നെയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആയിട്ട് കൂടെ ഇവിടെ എല്ലാ രാത്രിയിലും പവർ കട്ട് ഉണ്ടാകും. രാജ്യം മുഴുവൻ ഇരുട്ടിലാകുന്ന അവസ്ഥ ഇവിടെയുണ്ട്. സംസ്ഥാനങ്ങളിലെ ഊർജ്ജ പ്രതിസന്ധി കാരണം വീടുകൾക്ക് ആവശ്യമായ വൈദ്യുതി വിതരണം ചെയ്യാൻ കഴിയാറില്ല. ഇതാണ് പവർ കട്ടിനു പിന്നിലെ കാരണം. ബഹിരാകാശത്ത് നിന്ന് എടുത്ത ഉത്തര കൊറിയയുടെ ഫോട്ടോ വൈറലായതിന് ശേഷമാണ് ഇക്കാര്യം പുറത്തുവന്നത്.

Also Read:ഒടുവിൽ വാദി പ്രതിയായി: മയൂഖാ ജോണി ഉന്നയിച്ച പീഡന പരാതിയിൽ ശാസ്ത്രീയ തെളിവുകൾ ഇല്ലെന്ന് പോലീസ്

കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുന്ന മാതാപിതാക്കൾ ഒപ്പം സ്വന്തം പണം മുടക്കി അവർക്കായി ഡെസ്കുകളും കസേരകളും വാങ്ങി നൽകേണ്ടതുണ്ട്. കുട്ടികളുടെ പഠനത്തിന് ആവശ്യമായ ഇത്തരം വസ്തുക്കൾ മാതാപിതാക്കൾ സ്‌കൂളിൽ എത്തിക്കണം എന്നാണു രാജ്യത്തെ നിയമം. രാജ്യത്തെ ഏറ്റവും വിചിത്രമായ നിയമങ്ങളിൽ ഒന്നാണ് ‘മൂന്ന് തലമുറയെയും ശിക്ഷിക്കുന്ന രീതി’. മൂന്ന് തലമുറയിലെ ശിക്ഷാ നിയമം രാജ്യത്തെ ജനങ്ങളെ തന്നെ ഭയപ്പെടുത്തുന്ന യാഥാർത്ഥ്യമാണ്. ഒരാൾ കുറ്റകൃത്യം ചെയ്യുകയാണെങ്കിൽ, അയാളുടെ മുത്തശ്ശിമാരും മാതാപിതാക്കളും കുട്ടികളും ഉൾപ്പെടെ അദ്ദേഹത്തിന്റെ മുഴുവൻ രക്തബന്ധവും ജയിലിലകപ്പെടും.

ഉത്തര കൊറിയക്കാർക്ക് 28 വെബ്‌സൈറ്റുകൾ മാത്രമേ സന്ദർശിക്കാൻ അനുമതിയുള്ളു. അവരുടെ ഇൻട്രാനെറ്റിനെ “ക്വാങ്‌മിയോംഗ്” അല്ലെങ്കിൽ ബ്രൈറ്റ് എന്ന് വിളിക്കുന്നു, അതിലൂടെ ഇന്റർനെറ്റ് ആക്‌സസ്സു ചെയ്യുന്നു. ഒരു കമ്പ്യൂട്ടർ സ്വന്തമായി വാങ്ങണമെങ്കിൽ സർക്കാരിന്റെ അനുമതി നിർബന്ധമാണ്. ജീവിതത്തിന്റെ മറ്റെല്ലാ മേഖലകളിലുമുള്ള നിയന്ത്രണങ്ങൾ പോലെ, ഉത്തര കൊറിയയിലെ ജനങ്ങൾക്ക് മതസ്വാതന്ത്ര്യമില്ല.

രാജ്യത്ത് സംഗീതം നിരോധിച്ചിട്ട് അധികം വർഷമായിട്ടില്ല. കിം ജോങ് ഉന്നിന്റെ ഭരണകൂടം എല്ലായ്പ്പോഴും തന്റെ നിലപാടിനെ ഭീഷണിയാകുന്ന ഒന്നിനെയും അധികം കാലം വെച്ചുപുലർത്താറില്ല. പൗരന്മാർക്കിടയിൽ വിയോജിപ്പുണ്ടാക്കാൻ സംഗീതത്തിനും അതിലെ വരികൾക്കും കഴിയുമെന്ന വിചിത്ര അകണ്ടെത്തലിനെ തുടർന്ന് 2015-ൽ കിം-ജോങ് ഉൻ സംസ്ഥാനത്തൊട്ടാകെ നിരോധിത ഗാനങ്ങളുള്ള എല്ലാ കാസറ്റ് ടേപ്പുകളും സിഡികളും നീക്കം ചെയ്യാൻ ഒരു ഉത്തരവ് പുറപ്പെടുവിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button