Latest NewsNewsInternational

ടോക്യോ ഒളിമ്പിക്സിൽ അത്‌ലറ്റുകൾക്ക് ലൈംഗികബന്ധം തടയുന്ന കിടക്കകൾ ഒരുങ്ങുന്നു

ടോക്യോ: ഒളിമ്പിക്സിന് മുന്നോടിയായി ജപ്പാനിലെ ഒളിമ്പിക് വില്ലേജില്‍ ‘ലൈംഗിക ബന്ധം തടസപ്പെടുത്തുന്ന’ കിടക്കകള്‍ ഒരുക്കുന്നതായി എന്താരാഷ്ട്ട മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഇതരത്തിലൊരു പരീക്ഷണം അധികൃതർ നടത്താനൊരുങ്ങുന്നത്. കായികതാരങ്ങള്‍ക്കും ഒഫീഷ്യലിനുമാണ് ഇത്തരം കിടക്കകള്‍ തയ്യാറാക്കുന്നത്.

Also Read:‘ഹിന്ദു ദൈവങ്ങൾ ജീവിച്ചിരുന്നു എന്നതിന് തെളിവില്ല’: ഓണ്‍ലൈന്‍ ക്ലാസിനിടെ ദൈവങ്ങളെ അധിക്ഷേപിച്ച അധ്യാപിക വിവ…

അനാവശ്യമായ സാമൂഹ്യ ഇടപെടൽ ഒഴിവാക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. കോവിഡ് മഹാമാരി മൂലം, ലൈംഗിക ബന്ധത്തിലടക്കം മറ്റു സാമൂഹിക ഇടപെടലിലോ ആശയവിനിമയത്തിലോ ഏര്‍പ്പെടുന്നതില്‍ നിന്ന് ഇത് അത്ലറ്റുകളെ നിരുത്സാഹപ്പെടുത്തുമെന്നാണ് നിർമ്മാതാക്കൾ കരുതുന്നത്.

കാര്‍ഡ്ബോര്‍ഡ് ഉപയോഗിച്ചാണ് ലൈംഗികത തടയുന്ന കിടക്കകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഒരു വ്യക്തിയുടെ മാത്രം ഭാരം താങ്ങാന്‍ കഴിയുന്ന തരത്തിലാണ് അവ രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
പെട്ടെന്നുള്ള ചലനങ്ങളിലൂടെ കിടക്കകള്‍ തകരാറിലാകുന്ന തരത്തിലാണ് അവ കൂട്ടിയോജിപ്പിച്ചിരിക്കുന്നത്. എന്നാല്‍ തകരാറിലായ കിടക്കകള്‍ വീണ്ടും യോജിപ്പിക്കാനാകുമെന്നതാണ് ഇതിന്‍റെ സവിശേഷത.

shortlink

Related Articles

Post Your Comments

Related Articles


Back to top button