ശ്രീനഗര്‍: ബലിപെരുന്നാളിന് പശുക്കളുടേയും പശുകിടാവുകളുടേയും ഒട്ടകങ്ങളുടേയും അനധികൃതമായ കശാപ്പ് നിരോധിക്കാന്‍ ജമ്മു കശ്മീര്‍ ഭരണകൂടം. ജമ്മുവിലേയും കശ്മീരിലേയും ഡിവിഷണല്‍ കമ്മീഷണര്‍മാര്‍ക്ക് ജമ്മു കശ്മീരിലെ മൃഗസംരക്ഷണ വകുപ്പ് അയച്ച സന്ദേശത്തില്‍ ബക്രീദിന് പശുക്കളെയും പശുക്കിടാങ്ങളെയും ഒട്ടകങ്ങളെയും അനധികൃതമായി അറുക്കാന്‍ ഒരുകാരണവശാലും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ബക്രീദിന് പശുക്കളടക്കമുള്ള മൃഗങ്ങളെ ബലി നല്‍കുന്നത് മുസ്ലീം മതവിശ്വാസം അനുസരിച്ച് ഒരു പ്രധാന ചടങ്ങാണ്.
ഈ മാസം 21 മുതല്‍ 23 വരെയാണ് ബക്രീദ്. പെരുന്നാളിന് കശ്മീരില്‍ മൃഗങ്ങളെ അനധികൃതമായി വന്‍തോതില്‍ കൊന്നൊടുക്കാനുള്ള സാധ്യത കാണുന്നുണ്ടെന്നും ഇതിനെതിരെ എല്ലാവിധത്തിലുമുള്ള മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ കത്തില്‍ പറയുന്നു. കത്തിന്റെ പകര്‍പ്പ് ദേശീയ മൃഗസംരക്ഷണ വകുപ്പിനും എല്ലാ ജില്ലാ മജിസ്ട്രേറ്റുകള്‍ക്കും അയച്ചിട്ടുണ്ട്.
Read Also: സ്പിരിറ്റ് മോഷണം വിനയായി: ജവാന്‍ റം നിര്‍മ്മാണം പ്രതിസന്ധിയില്‍
ഭരണ കൂടത്തിന്റെ നിർദ്ദേശത്തിൽ പ്രതിഷേധം രേഖപ്പെടുത്തി മത സംഘടനകൾ രംഗത്ത്. കന്നുകാലികളെ ബലി നല്‍കുന്നത് ഇത്രനാളും അനുവദനീയമായിരുന്നുവെന്നും പെട്ടെന്ന് ഒരു ദിവസം മൃഗസംരക്ഷണത്തിന്റെ പേര് പറഞ്ഞ് അതിനെ നിരോധിക്കുന്നത് അനുവദിക്കാന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു. മതവിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും അവര്‍ അറിയിച്ചു. ബലിപെരുന്നാളിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ബലി നല്‍കുകയെന്നതാണ് അന്നത്തെ മുഖ്യ ചടങ്ങെന്നും അതിനെ നിരോധിക്കുന്നത് എന്ത് അര്‍ത്ഥത്തിലാണെന്നും എം എം യു നേതാക്കന്മാര്‍ പത്രകുറിപ്പില്‍ ചോദിച്ചു.
Post Your Comments